നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

മൂന്നാം പാതയും യാർഡുമില്ലാതെ കേരളത്തിലേക്ക് പുതിയ തീവണ്ടിയില്ല

ചെന്നൈ: കേരളത്തിൽ ഇപ്പോഴുള്ള രണ്ട് റെയിൽപ്പാതകളിലൂടെ പരമാവധി ഓടിക്കാവുന്നതിൽ കൂടുതൽ തീവണ്ടികൾ ഓടിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തീവണ്ടികൾ കേരളത്തിലെ രണ്ടു പാതകളിലൂടെ ഇഴഞ്ഞുനീങ്ങേണ്ട അവസ്ഥയാണുള്ളതെന്നും ദക്ഷിണ റെയിൽവേ.

യാത്രാതിരക്ക് കണക്കിലെടുത്ത് ഒരു തീവണ്ടികൂടി അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ ചുരുങ്ങിയത് മൂന്നാം റെയിൽപ്പാതയോ കണ്ണൂരോ കാസർകോട്ടോ ഒരു റെയിൽവേ യാർഡോ വേണമെന്നും അധികൃതർ വ്യക്തമാക്കി. ഇപ്പോൾ കേരളത്തിലെ റെയിൽവേയുടെ പാതകളുടെ ഉപയോഗം 120 ശതമാനമാണ്.

അറ്റകുറ്റപ്പണി കൃത്യമായി നടത്താൻ സമയം കിട്ടുന്നില്ലെന്നാണ് റെയിൽവേയുടെ വിശദീകരണം. കേരളം പശ്ചിമഘട്ടത്തിന്റെ ഭാഗമാണെന്നും പുതിയപാത നിർമിക്കാൻ അവിടെ സ്ഥലം ഏറ്റെടുക്കാൻ കഴിയുമോയെന്നകാര്യം ഉറപ്പാക്കാനാവില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു.

എന്നാൽ, എന്തുകൊണ്ട് ഇതേക്കുറിച്ച് ദക്ഷിണ റെയിൽവേ കേരള സർക്കാരുമായി ആശയവിനിമയം നടത്തുന്നില്ലെന്ന ചോദ്യത്തിന് കൃത്യമായ പ്രതികരണമില്ല. കേരളത്തിൽ പ്രഖ്യാപിച്ച പല പദ്ധതികളും സ്ഥലമേറ്റെടുത്ത് നൽകാൻ കഴിയാത്തതിനാൽ നടപ്പാക്കാൻ കഴുന്നില്ല.

കായംകുളത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കുള്ള പാത ഇരട്ടിപ്പിക്കലിന് സ്ഥലം ഏറ്റെടുത്ത് നൽകാത്തതിനാൽ പൂർത്തിയായിട്ടില്ല. ആലപ്പുഴയിൽനിന്ന് അമ്പലപ്പുഴയിലേക്കും അമ്പലപ്പുഴയിൽനിന്ന് എറണാകുളത്തേക്കുമുള്ള ഇരട്ടിപ്പ് ഇനിയും പൂർത്തിയായിട്ടില്ല.

പ്രത്യേക തീവണ്ടികളുടെ പ്രഖ്യാപനം
ഉത്സവ – അവധിക്കാലത്ത് മലബാറിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിക്കാത്തതിനെക്കുറിച്ചും പതിവ് മറുപടിതന്നെയാണ് റെയിൽവേക്ക്. ദീപാവലിയോടനുബന്ധിച്ച് യാത്രാതിരക്ക് കുറയ്ക്കാൻ ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് പ്രത്യേക തീവണ്ടി അനുവദിച്ചത് ദീപാവലി ദിവസമായിരുന്നു.

തീവണ്ടിയിൽ പകുതിയോളം സീറ്റുകൾ കാലിയായിട്ടാണ് സർവീസ് നടത്തിയിരുന്നത്. വടക്കൻ കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ വേണമെന്ന ആവശ്യം ഇപ്പോഴും ദക്ഷിണ റെയിൽവേ അധികൃതരുടെ പരിഗണനയില്ലാത്ത വിഷയമാണ്.

ക്രിസ്മസ് അവധിക്കാലം തുടങ്ങാൻ ഇനി ഒരുമാസം മാത്രമേയുള്ളു. പ്രത്യേക തീവണ്ടികൾ എപ്പോൾ അനുവദിക്കുമെന്ന ചോദ്യത്തിന് ക്രിസ്മസ് അവധിക്ക്‌ ഇനി ഏറെ ദിവസമുണ്ടല്ലോയെന്നായിരുന്നു മറുപടി.

X
Top