എണ്ണ ലഭ്യതയിൽ ഇന്ത്യ സുരക്ഷിതമെന്ന് പ്രധാനമന്ത്രി; കൈവശമുള്ളത് 53 ലക്ഷം മെട്രിക് ടൺ എണ്ണ, 41 രാജ്യങ്ങളിൽനിന്ന് ഇറക്കുമതിവിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രം പിൻവലിച്ചുക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കും

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നിർത്തുന്നു; പുതിയ ദീർഘദൂര സർവീസുകൾ എല്ലാം കെ സ്വിഫ്റ്റിന്

ചാത്തന്നൂർ: കെഎസ്ആർടിസിയുടെ അഭിമാനമായിരുന്ന ദീർഘദൂര സർവീസുകൾ അവസാനിപ്പിക്കുന്നു. വൻ വരുമാനം നേടികൊണ്ടിരുന്ന ഈ സർവീസുകൾ ഘട്ടംഘട്ടമായി കെ സ്വിഫ്റ്റിന് കൈമാറി കൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കെഎസ്ആർടിസിയുടെ ദീർഘദൂര ബുക്കിംഗ് സംവിധാനം നിർത്തലാക്കുകയാണ്.

ചൊവ്വാഴ്ച മുതൽ കെഎസ്ആർടിസി കെ-സിഫ്റ്റ് ബസുകളുടെ ബുക്കിംഗ് onlineksrtcswift.com എന്ന പുതിയ വെബ്‌സൈറ്റിലും enteksrtcneooprs എന്ന മൊബൈൽ ആപ്പിലേയ്ക്കുമാണ് മാറ്റിയിരിക്കുന്നത്.

പഴയ കെഎസ്ആർടിസി സൈറ്റിൽ ഇനി ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കില്ല. ദീർഘകാലമായി കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുകയോ 2016ന് ശേഷം ജീവനക്കാരെ നിയമിക്കുകയോ ചെയ്തിരുന്നില്ല.

കെ സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിച്ച ശേഷം കെഎസ് ആർടിസിയുടെ ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ളവയുടെ പെർമിറ്റുകൾ കെ സ്വിഫ്റ്റിന് കൈമാറി കൊണ്ടിരിക്കുകയാണ്.

പെർമിറ്റും സർവീസുകളും മാത്രമല്ല വർക്ക്ഷോപ്പ് സേവനങ്ങളും ഡീസലും കെഎസ്ആർടിസിയുടെതാണ്. കെ സ്വിഫ്റ്റിന്‍റെ ബസുകൾ സർവീസ് നടത്തുന്ന ദൂരത്തിന് കിലോമീറ്റർ വാടകയും കെഎസ് ആർടിസി നല്കികൊണ്ടിരിക്കയാണ്.

ബസുകളുടെ നിലവാരമനുസരിച്ച് മൂന്ന് സ്റ്റേജുകളായി തിരിച്ചാണ് കിലോമീറ്റർ വാടക നിശ്ചയിച്ചിരിക്കുന്നത്. കെ സ്വിഫ്റ്റിന് ലഭിക്കുന്ന കളക്ഷൻ കെഎസ് ആർടിസിയിൽ അടയ്ക്കും.

സർവീസിന്‍റെ ലാഭനഷ്ടങ്ങൾ കെ സ്വിഫ്റ്റിന് ബാധകമല്ല. കിലോമീറ്റർ വാടക കൃത്യമായി കെഎസ്ആർടിസിയിൽ നിന്ന് വാങ്ങുകയും സൗകര്യങ്ങൾ ഉപയോഗിക്കുകയും ചെയ്യുകയാണ്.

കെഎസ്ആർടിസിയുടെ നിലനില്പിന് തന്നെ ഭീഷണിയായി കഴിഞ്ഞിരിക്കയാണ് സർക്കാരിന്‍റെ ഈ നിലപാട് എന്ന് ജീവനക്കാരുടെ സംഘടനയായ ഫോറം ഫോർ ജസ്റ്റിസ് ആരോപിച്ചു. പ്രത്യേകിച്ചും കെഎസ്ആർടിസി പ്രവർത്തനലാഭത്തിൽ മുന്നേറുന്ന ഈ ഘട്ടത്തിൽ.

കെഎസ്ആർടിസിയെ തകർക്കാനുള്ള ശ്രമമാണ് ഇതെന്നും അവർ കുറ്റപ്പെടുത്തി.

X
Top