ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

മോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ദീപാവലി ആശംസകള്‍ അറിയിച്ചിരിക്കയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറയ്ക്കുമെന്നും വ്യാപാരക്കരാര്‍ ചര്‍ച്ചയായെന്നും ട്രംപ് പിന്നീട് അറിയിച്ചു.

ട്രംപിന്റെ ദീപാവലി സന്ദേശത്തിന് പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു. ‘പ്രകാശത്തിന്റെ ഈ ആഘോഷത്തില്‍ നമ്മുടെ രണ്ട് മഹത്തായ ജനാധിപത്യ രാഷ്ട്രങ്ങള്‍ ലോകത്തെ ആശകള്‍ കൊണ്ട് പ്രകാശപൂര്‍ണ്ണാക്കട്ടെ, എല്ലാ തീവ്രവാദങ്ങളും എതിര്‍ക്കപ്പെടട്ടെ…’ മോദി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

ഇന്ത്യ, കൂടുതല്‍ റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് പറഞ്ഞ ട്രംപ്, ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് പതിവുപോലെ ഏറ്റെടുത്തു. റഷ്യന്‍ എണ്ണയുടെ പ്രധാന ഇറക്കുമതിക്കാരായി ഇന്ത്യ തുടരുകയാണ്. അതേസമയം ഇത് യുഎസിനെ ചൊടിപ്പിക്കുന്നു.

സമാന കാരണം കൊണ്ടുതന്നെ യുഎസ് ഇന്ത്യയ്ക്കെതിരെ 25 ശതമാനം അധിക തീരുവ ചുമത്താന്‍ തയ്യാറായി.

X
Top