ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നുപഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

സൗദിയിൽ 71 സ്റ്റോറുകളുമായി ലുലു

​റിയാദ്: സൗദി അറേബ്യയിലെ തുവൈഖിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. ഇതോടെ സൗദിയിലെ ലുലു സ്റ്റോറുകളുടെ എണ്ണം 71 ആയി ഉയർന്നു. സൗദി നിക്ഷേപ മന്ത്രാലയം അസിസ്റ്റന്റ് ഡെപ്യൂട്ടി മുഹമ്മദ് അൽ അഹംരി ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയുടെ വിഷൻ 2030ന് പിന്തുണയേകി റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാ​ഗമായാണ് തുവൈഖിലെ പുതിയ സ്റ്റോർ. ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിം​ഗ് അനുഭവമാണ് തുവൈഖിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ലഭിക്കുകയെന്നും പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരം കൂടിയാണ് യാഥാർത്ഥ്യമാക്കുന്നതെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറഞ്ഞു. 65,000 ചതുരശ്ര അടിയിലുള്ള തുവൈഖ് ലുലു ഹൈപ്പർ മാർക്കറ്റിൽ വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. ​റിയാദ് ചേംബർ ബോർഡ് അംഗം തുർക്കി അൽ അജ്‌ലാൻ, സൗദി അറേബ്യയിലെ യുഎഇഅംബാസഡർ മതർ സലീം അൽദഹേരി, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ.സുഹൈൽ അജാസ് ഖാൻ, ലുലു ​ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ എംഎ അഷറഫ് അലി, ലുലു ​ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ എംഎ സലിം, സൗദി ലുലു ഡയറക്ടർ മുഹമ്മദ് ഹാരിസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

X
Top