ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ജിഎസ്ടി പരിഷ്‌ക്കരണം പരിഗണനയിലില്ല: റവന്യൂ സെക്രട്ടറി

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യവസ്ഥ പരിഷ്‌ക്കരിക്കില്ലെന്നും സ്ലാബുകളുടെ സംയോജനം പരിഗണനയിലില്ലെന്നും റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര. ദേശീയ സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ബജറ്റാനന്തര ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. “നികുതിയെ കൂടുതല്‍ യുക്തിസഹമാക്കുക എന്നത് ഒരു തുടര്‍നടപടിയാണ്. ഈ ദിശയില്‍ ഭൂരിഭാഗം നടപടികളും പൂര്‍ത്തിയായിട്ടുണ്ട്.”

മന്ത്രിമാര്‍ ഒരു കൂട്ടം ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ചെറിയ മാറ്റങ്ങളൊഴിച്ച് ഞങ്ങള്‍ക്ക് വലിയ അജണ്ടകളൊന്നുമില്ല.ജിഎസ്ടി സ്ലാബുകളുടെ സംയോജനം തല്‍ക്കാലം പരിഗണിക്കുന്നില്ല, മല്‍ഹോത്ര പറഞ്ഞു.

റവന്യൂ ന്യൂട്രല്‍ റേറ്റ് താഴുന്നു എന്നതൊഴിച്ചാല്‍ പരോക്ഷ നികുതി ഉയരുകയാണ്. ജനുവരിയില്‍ 1.56 ലക്ഷം കോടി രൂപയാണ് ഇന്ത്യ ജിഎസ്ടി ഇനത്തില്‍ നേടിയത്.2022 ഏപ്രിലിലെ 1.68 ലക്ഷം കോടി രൂപയാണ് ഇതിന് മുന്‍പുള്ള വലിയ ശേഖരം.

തുടര്‍ച്ചയായ 11 ാം മാസവും 1.4 ലക്ഷത്തിന് മുകളില്‍ ജിഎസ്ടി വരുമാനം നേടാന്‍ രാജ്യത്തിനായി.കേന്ദ്രവും സംസ്ഥാനങ്ങളും ഉള്‍പ്പെടുന്ന ജിഎസ്ടി കൗണ്‍സിലാണ് പരോക്ഷ നികുതി വ്യവസ്ഥ സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്നത്.

X
Top