എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ലഘു സമ്പാദ്യ പദ്ധതി പലിശ മാറ്റമില്ല

ന്യൂഡല്‍ഹി: വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ 2026 ജനുവരി ഒന്നുമുതല്‍ മാർച്ച്‌ 31 വരെയുള്ള പലിശ നിരക്കുകളില്‍ മാറ്റമില്ല. സേവിംഗ്‌സ് ഡിപ്പോസിറ്റുകളുടെ 4 ശതമാനം പലിശ നിരക്കും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിനുള്ള 7.1 ശതമാനം വാർഷിക പലിശ നിരക്കും തുടരും.

പോസ്റ്റ് ഓഫീസ്- മൂന്നു വർഷത്തെ ടേം ഡിപ്പോസിറ്റ് 7.1 %, സുകന്യ സമൃദ്ധി യോജന പലിശ: 8.2%, സീനിയർ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം 8.2%, കിസാൻ വികാസ് പത്ര: 7.5% (മെച്യൂരിറ്റി കാലയളവ്: 115 മാസം), പോസ്റ്റ് ഓഫീസ് ഒരു വർഷ ടേം ഡിപ്പോസിറ്റ്: 6.9%, പോസ്റ്റ് ഓഫീസ് 2 വർഷ ടേം ഡിപ്പോസിറ്റ്: 7%, പോസ്റ്റ് ഓഫീസ് 5 വർഷ ടേം ഡിപ്പോസിറ്റ്: 7.5%, അഞ്ച് വർഷത്തെ റെക്കറിംഗ് നിക്ഷേപ പലിശ 6.7%, പ്രതിമാസ വരുമാന സ്കീം: 7.4 %, നാഷണല്‍ സേവിംഗ്സ് സർട്ടിഫിക്കറ്റിന് 7.7 % എന്നിവയും തുടരും.

X
Top