തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

അറ്റാദായം 13 ശതമാനം ഉയര്‍ത്തി എന്‍എംഡിസി

ന്യൂഡല്‍ഹി: ഇരുമ്പ് അയിര് കമ്പനിയായ എന്‍എംഡിസി ജൂണ്‍ പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1661.04 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13 ശതമാനം അധികം.

വരുമാനം 4913.06 കോടി രൂപയില്‍ നിന്നും 5688.87 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ മൊത്തം ചെലവ് 2968.94 കോടി രൂപയില്‍ നിന്നും 3476.55 കോടി രൂപയിലെത്തി. ഇരുമ്പ് അയിര് സെഗ്മന്റിന്റെ ഇബിറ്റ 1982 കോടി രൂപയില്‍ നിന്നും ഉയര്‍ന്ന് 2106 കോടി രൂപ. അതേസമയം പെല്ലറ്റ്,മിനറല്‍സ്ആന്‍ശര്‍ സര്‍വീസസ് വിഭാഗം 36.52 കോടി രൂപ നഷ്ടം നേരപ്പെടുത്തി.

0.18 ശതമാനം താഴ്ന്ന് 113.50 രൂപയിലാണ് കമ്പനി ഓഹരി വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

X
Top