വജ്ര ഇറക്കുമതി താൽക്കാലികമായി നിർത്തുന്നുനോമുറ ഇന്ത്യന്‍ വിപണിയെ അപ്‌ഗ്രേഡ്‌ ചെയ്‌തുഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മിയിൽ വർധനജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പി

ഇരുമ്പയിര് ഉൽപ്പാദനത്തിൽ വളർച്ച നേടി എൻഎംഡിസി

മുംബൈ: മെയ് മാസത്തിൽ എൻഎംഡിസിയുടെ ഇരുമ്പയിര് ഉൽപ്പാദനം 14 ശതമാനത്തിലധികം വളർച്ചയോടെ 3.2 ദശലക്ഷം ടൺ (എംടി) ആയതായി സ്റ്റീൽ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. 2021 മെയ് മാസത്തിൽ എൻഎംഡിസി 2.8 മെട്രിക് ടൺ ഇരുമ്പയിര് ഉത്പാദിപ്പിച്ചിരുന്നു. ഉൽപ്പാദനത്തിലെ സ്ഥിരതയുള്ള വളർച്ച തങ്ങളെ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഇരുമ്പയിര് ഖനന കമ്പനിയാക്കി മാറ്റിയതായും, കൂടാതെ, ആഭ്യന്തര സ്റ്റീൽ മേഖലയിലെ ഏറ്റവും സ്ഥിരതയുള്ള വിതരണക്കാരനാക്കിയതായും എൻഎംഡിസി അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ ഇരുമ്പയിര് ഉൽപ്പാദന കമ്പനിയാണ് സ്റ്റീൽ മന്ത്രാലയത്തിന് കീഴിലുള്ള ഹൈദരാബാദ് ആസ്ഥാനമായുള്ള എൻഎംഡിസി. 36603 കോടി രൂപയുടെ വിപണി മൂല്യമുള്ള കമ്പനിയാണിത്.

X
Top