കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

ബിജോൺ പാനിയെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറായി നിയമിച്ച്‌ എൻജെ മ്യൂച്വൽ ഫണ്ട്

മുംബൈ: ഇൻവെസ്റ്റ്‌മെന്റ് ടീമിനെ നയിക്കാൻ ബിജോൺ പാനിയെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറായി നിയമിച്ച്‌ എൻജെ അസറ്റ് മാനേജ്‌മെന്റ്. എഐ/എംഎൽ ക്വാണ്ട് ഫണ്ടിന്റെ പോർട്ട്‌ഫോളിയോ മാനേജർ എന്ന നിലയിൽ വിപുലമായ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ ഇൻപുട്ട് ഘടകങ്ങൾ പരിഷ്‌ക്കരിച്ചും സംയോജിപ്പിച്ചും മെച്ചപ്പെട്ട റിസ്ക്-അഡ്ജസ്റ്റ് റിട്ടേണിനായി നിലവിലുള്ള ക്വാണ്ട് മോഡൽ മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

സാമ്പത്തിക, നിക്ഷേപ മേഖലയിൽ ഒരു ദശാബ്ദത്തിലേറെ നീണ്ട അന്തർദേശീയവും ആഭ്യന്തരവുമായ അനുഭവസമ്പത്തുള്ള ബിജോണിന്റെ വൈദഗ്ധ്യം ഫാക്ടർ അധിഷ്‌ഠിത മോഡലുകൾ, അളവ് ഗവേഷണം, പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് എന്നിവ വികസിപ്പിക്കുന്നതിലും പ്രയോജനപ്പെടുത്തുന്നതിലും തങ്ങളെ സഹായിക്കുമെന്ന് ഫണ്ട് ഹൗസ്‌ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.

ഫ്രാൻസിലെ എഡെക് ബിസിനസ് സ്കൂളിൽ നിന്ന് ധനകാര്യത്തിൽ ഡോക്ടറേറ്റ്, ലണ്ടൻ ബിസിനസ് സ്കൂളിൽ നിന്ന് ധനകാര്യത്തിൽ ബിരുദാനന്തര ബിരുദം, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം, ഇന്ത്യയിലെ ഉത്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം എന്നിവയാണ് ബിജോണിന്റെ വിദ്യാഭ്യാസ യോഗ്യതകൾ.

ബാർക്ലേയ്സ് ക്യാപിറ്റൽ (ലണ്ടൻ), ഗ്ലോബൽ മാക്രോ ഹെഡ്ജ് ഫണ്ട്, ഈഡൻ ഫിനാൻഷ്യൽ സർവീസസ് (ലണ്ടൻ), നിക്ഷേപ ഉപദേശക സ്ഥാപനമായ യതി ക്യാപിറ്റൽ (ലണ്ടൻ) എന്നി സ്ഥാപനങ്ങളിൽ അദ്ദേഹം മുൻകാലത്ത് പ്രവൃത്തിച്ചിട്ടുണ്ട്.

X
Top