ഇന്ധന വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രികർണാടകയിൽ യുപിഐ ഇടപാട് നിർത്തി വ്യാപാരികൾ; പ്രതിസന്ധി കൂടുതൽ സംസ്ഥാനങ്ങളിലേക്ക്25 ബേസിസ് പോയിന്റ് നിരക്ക് കുറക്കാന്‍ ആര്‍ബിഐ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ട്ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ ‘നോണ്‍-വെജ് പാല്‍’ വെല്ലുവിളിയാകുന്നുആഗോള അസ്ഥിരതയ്ക്കിടയില്‍ ഇന്ത്യ മികച്ച നിക്ഷേപകേന്ദ്രമായി ഉയര്‍ന്നു: കെകെആര്‍

നിറ്റ ജെലാറ്റിന് 16.77 കോടി ലാഭം

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യാവസായിക കെമിക്കല്‍ അസംസ്‌കൃതവസ്തു നിര്‍മ്മാതാക്കളായ നിറ്റ ജെലാറ്റിന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 16.77 കോടി രൂപ ലാഭം രേഖപ്പെടുത്തി.

മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 13.10 കോടി രൂപയായിരുന്നു. അതേസമയം, മൂന്നാംപാദത്തില്‍ ലാഭം 28.79 കോടി രൂപയായിരുന്നു.

കമ്പനിയുടെ വരുമാനം 2021-22 ജനുവരി-മാര്‍ച്ചിലെ 142.31 കോടി രൂപയില്‍ നിന്ന് 2.57 ശതമാനം വര്‍ദ്ധിച്ച് കഴിഞ്ഞപാദത്തില്‍ 145.96 കോടി രൂപയായി. മൂന്നാംപാദമായ ഒക്ടോബര്‍-ഡിസംബറിലെ 139.72 കോടി രൂപയേക്കാള്‍ 4.47 ശതമാനം അധികമാണിത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം (2022-23) കമ്പനി രേഖപ്പെടുത്തിയ ലാഭം 73.89 കോടി രൂപയാണ്. 2021-22ലെ 34.84 കോടി രൂപയേക്കാള്‍ ഇരട്ടിയോളമാണ് വളര്‍ച്ച. ഇന്നലെ ഓഹരിവിപണി വ്യാപാരം പൂര്‍ത്തിയാക്കിയ ശേഷമാണ് കമ്പനി പ്രവര്‍ത്തനഫലം പുറത്തുവിട്ടത്.

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയുടെയും ജപ്പാനിലെ നിറ്റ ജെലാറ്റിന്റെയും സംയുക്ത കമ്പനിയാണ് നിറ്റ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ്.

ഫാര്‍മ ഉത്പന്നങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കാലിത്തീറ്റ, കൃഷിയുത്പന്നങ്ങള്‍ എന്നിവയ്ക്കായുള്ള അസംസ്‌കൃതവസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്.

60 ശതമാനത്തിലധികം ഉത്പന്നങ്ങളും ജപ്പാന്‍, അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്.

X
Top