വൻകിട ഇൻഫ്രാ പദ്ധതികളിൽ ₹4.92 ലക്ഷം കോടിയുടെ അധികച്ചെലവ്റഷ്യയില്‍ നിന്നുള്ള ഇന്ത്യൻ എണ്ണ ഇറക്കുമതി റെക്കോഡില്‍ഇന്ത്യയുടെ സ്വർണനികുതി ‘ഭീമ’മെന്ന് വേൾഡ് ഗോൾഡ് കൗൺസിൽഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍

9 വര്‍ഷത്തിനുള്ളില്‍ 59 ശതമാനം വളര്‍ച്ച; ഇന്ത്യയിലെ റോഡ് ശൃംഖല ലോകത്തെ രണ്ടാമത്തേതെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ഇന്ത്യന്‍ റോഡ് ശൃംഖല 9 വര്‍ഷത്തിനിടെ 59 ശതമാനം വളര്‍ന്നുവെന്നും ലോകത്തിലെ രണ്ടാമത്തെതായി മാറിയെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി. 2013-14ലെ 91,287 കിലോമീറ്ററുമായി താരതമ്യം ചെയ്യുമ്പോള് ഇന്ത്യയുടെ റോഡ് ശൃംഖല ഇന്ന് 1,45,240 കിലോമീറ്ററിന്റേതാണ്, റോഡ്,ഗതാഗത, ഹൈവേ മന്ത്രി പറഞ്ഞു.

”കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഈ മേഖലയില്‍ ഏഴ് ലോക റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. അമേരിക്ക കഴിഞ്ഞാല് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശൃംഖലയാണ് ഇന്ത്യയുടേത്.” ടോളുകളില്‍ നിന്നുള്ള വരുമാനം 2013-14 ലെ 4,770 കോടിയില്‍ നിന്ന് 4,1342 കോടി രൂപയായി ഉയര്‍ന്നതായും മന്ത്രി അറിയിക്കുന്നു. ടോള്‍ വരുമാനം 130000 കോടി രൂപയാക്കുകയാണ് ലക്ഷ്യം

മാത്രമല്ല ഫാസ്റ്റ്ടാഗ്സിന്റെ ഉപയോഗം ടോള്‍ പ്ലാസകളില്‍ കാത്തുനില്പ് കുറച്ചു. ടോള്‍പ്ലാസകളിലെ കാത്തിരിപ്പ് 30 സെക്കന്റുകൂടി കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു.

X
Top