ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

സമ്പൂര്‍ണത അഭിയാന്‍ പദ്ധതി ആരംഭിച്ച് നീതി ആയോഗ്

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള 112 ജില്ലകളിലും 500 ബ്ലോക്കുകളിലും നീതി ആയോഗ് ഇന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ മൂന്ന് മാസത്തെ സമ്പൂര്‍ണത അഭിയാന്‍ പദ്ധതി ആരംഭിക്കും. ആറ് പ്രധാന സൂചകങ്ങളുടെ കൈവരിക്കലിനായാണ് പദ്ധതി നടപ്പാക്കുന്നത്.

അഭിയാന്റെ കീഴില്‍, ജില്ലകളും ബ്ലോക്കുകളും ആറ് സൂചകങ്ങളെ കൈവരിക്കുന്നതിന് മൂന്ന് മാസത്തെ കര്‍മ്മ പദ്ധതി വികസിപ്പിക്കും. ഓരോ മാസവും സാച്ചുറേഷന്റെ പുരോഗതി ട്രാക്കുചെയ്യും.

ബോധവല്‍ക്കരണവും പെരുമാറ്റ മാറ്റ പ്രചാരണങ്ങളും നടപ്പിലാക്കും. കൂടാതെ ജില്ലാ ഉദ്യോഗസ്ഥര്‍ ഒരേസമയം നിരീക്ഷണ ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ നടത്തുമെന്നും ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ നീതി ആയോഗ് പറഞ്ഞു.

അതേസമയം, ഈ ജില്ലകളുടെയും ബ്ലോക്കുകളുടെയും കാര്യക്ഷമവും വേഗത്തിലുള്ളതുമായ വികസനം ഉറപ്പാക്കാന്‍ നിതി ആയോഗ് ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും സംസ്ഥാന സര്‍ക്കാരുകളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും സഹകരിക്കും.

ഈ സഹകരണം മെച്ചപ്പെട്ട ആസൂത്രണവും നടപ്പാക്കലും ശേഷി വര്‍ദ്ധിപ്പിക്കല്‍, മെച്ചപ്പെടുത്തിയതും സുസ്ഥിരവുമായ സേവന വിതരണത്തിനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും,’ ആയോഗ് കൂട്ടിച്ചേര്‍ത്തു.

X
Top