എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറില്ലെന്ന് നിസാൻ

കൊച്ചി: ഇന്ത്യൻ വിപണിയില്‍ നിന്ന് നിസാൻ പിന്മാറില്ലെന്നും രാജ്യത്തെ ഓപ്പറേഷൻസ്, ഡീലർമാർ, പാർട്ട്‌ണർമാർ, ഉപഭോക്താക്കള്‍ എന്നിവരോട് എക്കാലവും പ്രതിബദ്ധതയുള്ളവരായിരിക്കുമെന്നും നിസാൻ മോട്ടോർ ഇന്ത്യ വക്താവ് അറിയിച്ചു.

ആഗോളതലത്തിലെ ചെലവുചുരുക്കലിന്റെ ഭാഗമായി ഇന്ത്യൻ വിപണി വിടാൻ നിസാൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം വന്ന വാർത്തയോട് പ്രതികരിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ നിസാൻ കാറുകളുടെ നിർമ്മാണം തുടരും.

തമിഴ്നാട്ടിലെ റെനോ-നിസാൻ ഓട്ടോമേറ്റീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്ലാന്റില്‍ നിസാനുണ്ടായിരുന്ന 51% ഓഹരി റെനോ ഏറ്റെടുത്തെന്ന വിവരം ശരിയാണെന്നും അത് കമ്പനിയുടെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണെന്നും ഇന്ത്യയിലെ പ്രവർത്തനം സജീവമാക്കുമെന്നും ഔദ്യോഗിക വക്താവ് കേരള കൗമുദിയോട് പറഞ്ഞു.

X
Top