കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

50,000 പിന്നിട്ട് നിസാൻ മാഗ്‌നൈറ്റിൻ്റെ കയറ്റുമതി; ഫെബ്രുവരിയിൽ 8,567 യൂണിറ്റുകളുടെ വില്പന

കൊച്ചി: നിസാൻ മാഗ്‌നൈറ്റിൻ്റെ 50,000 യൂണിറ്റ് കയറ്റുമതി എന്ന നാഴികക്കല്ല് പിന്നിട്ട് നിസാൻ മോട്ടോർ ഇന്ത്യ. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മാഗ്‌നൈറ്റിൻ്റെ 6,239 യൂണിറ്റ് കയറ്റുമതി കൂടി നേടിയതോടെയാണ് നിസാൻ ഈ നേട്ടം കൈയവരിച്ചത്.

അടുത്തിടെ, ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ് (എൽഎച്ച്ഡി) വിപണികളിലേക്ക് കൂടി കയറ്റുമതി ആരംഭിച്ചത് നേട്ടം വേഗത്തിലാക്കി.

ഫെബ്രുവരി മാസം ആഭ്യന്തര വിപണിയിൽ 2,328 വാഹനങ്ങൾ കൂടി വിറ്റഴിച്ച് കയറ്റുമതിയുൾപ്പെടെ 8,567 വാഹനങ്ങളുടെ മൊത്തവില്പനയും നിസാൻ സ്വന്തമാക്കി. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതിയിൽ 97 ശതമാനം വളർച്ചയും രേഖപ്പെടുത്തി.

ഒപ്പം, സുസ്ഥിര വികസനത്തിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി പുതിയ നിസാൻ മാഗ്നൈറ്റ് ബിആർ10 നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ പൂർണ്ണമായും ഇ20 അനുസൃതമാണെന്ന് നിസാൻ പ്രഖ്യാപിച്ചു.

X
Top