ഗ്യാസ് സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള നിർബന്ധംഎൽപിജി ക്ഷാമം: മുംബൈയിലെ 20% ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടിഇന്ത്യയുടെ പക്കൽ നിന്ന് ഇൻഡൊനീഷ്യ ബ്രഹ്‌മോസ് വാങ്ങുന്നുഗള്‍ഫിലെ ജൂവലറികളില്‍ സ്വര്‍ണം വില്ക്കാന്‍ വന്‍തിരക്ക്കേരളം ഐടി രംഗത്ത് മുന്നേറ്റ പാതയിലെന്ന് മുഖ്യമന്ത്രി

നാണയപ്പെരുപ്പ ഭീഷണിയില്ലെന്ന് നിര്‍മ്മല സീതാരാമൻ

കൊച്ചി: രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയിലുണ്ടാകുന്ന കുതിപ്പ് ഇന്ത്യയില്‍ നാണയപ്പെരുപ്പ ഭീഷണി സൃഷ്‌ടിക്കില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി.

ഫെബ്രുവരി മുതല്‍ മാർച്ച്‌ രണ്ട് വരെയുള്ള കാലയളവില്‍ ക്രൂഡ് വില ബാരലിന് 69 ഡോളറില്‍ നിന്ന് 80 ഡോളറിലേക്കാണ് ഉയർന്നത്. എണ്ണവിലയില്‍ പത്ത് ശതമാനം വർദ്ധനയുണ്ടാകുമെന്ന് റിസർവ് ബാങ്ക് ധന അവലോകന നയത്തില്‍ പ്രതീക്ഷിച്ചിരുന്നതാണ്.

കഴിഞ്ഞ വർഷം ഫെബ്രുവരിക്ക് ശേഷം മുഖ്യ പലിശ നിരക്ക് 1.25 ശതമാനം കുറച്ചതും നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്ന് വിലയിരുത്തിയതിനാലാണ്.

ഇപ്പോഴത്തെ സാഹചര്യങ്ങള്‍ നേരിടാൻ രാജ്യം പര്യാപ്തമാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

X
Top