ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

തീർത്ഥാടന ടൂറിസത്തിന് പ്രധാന്യം നൽകി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ടൂറിസത്തെക്കുറിച്ച് വിശദീകരിക്കവെ കേരളത്തെ പരാമർശിക്കാതെ ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ കേരളത്തെക്കുറിച്ച് നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ ഒരുവരി പോലും പരാമർശിച്ചില്ല.

കേരളത്തിൽ നിന്നുള്ള ബിജെപിയുടെ ഏക എംപിയായ സുരേഷ് ഗോപി ടൂറിസം വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രിയാണ്. ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള തീർത്ഥാടന ടൂറിസത്തിന് പ്രധാന്യം നൽകുന്നതായിരുന്നു നിർമ്മല സീതാരാമൻ്റെ ബജറ്റ് പ്രസംഗം. “ടൂറിസം എപ്പോഴും നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമാണ്.

ഇന്ത്യയെ ടൂറിസത്തിൻ്റെ ഒരു ആഗോള ലക്ഷ്യകേന്ദ്രമായി മാറ്റനുള്ള ഞങ്ങളുടെ ശ്രമങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും മറ്റ് മേഖലകളിൽ അവസരങ്ങൾ തുറക്കുകയും ചെയ്യും. ഗയയിലെ വിഷ്ണുപഥ് ക്ഷേത്രവും ബോധഗയയിലെ മഹാബോധി ക്ഷേത്രവും ആത്മീയ പ്രാധാന്യമുള്ളവയാണ്.

വിജയകരമായ കാശി വിശ്വനാഥ് ഇടനാഴിയുടെ മാതൃകയിൽ അവിടെ ഇടനാഴികൾ വികസിപ്പിക്കുകയും അവയെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കുകയും ചെയ്യു’മെന്ന് ധനമന്ത്രി വ്യക്തമാക്കി.

ബിഹാറിലെ രാജ്ഗിറിനും നളന്ദയ്ക്കും വേണ്ടി സമഗ്രമായ വികസന സംരംഭം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

‘മനോഹരമായ പ്രകൃതി സൗന്ദര്യം, ക്ഷേത്രങ്ങൾ, കരകൗശല വിദ്യകൾ, പ്രകൃതിദൃശ്യങ്ങൾ, വന്യജീവി സങ്കേതങ്ങൾ, പുരാതനമായ ബീച്ചുകൾ എന്നിവയുള്ള ഒഡീഷയിലെ ടൂറിസത്തെ ഞങ്ങൾ പിന്തുണയ്ക്കുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

X
Top