
മുംബൈ: മൂന്നു ദിവസത്തെ നഷ്ടത്തിനൊടുവില്‍ ഇന്ത്യന്‍ ഇക്വിറ്റി സൂചികകള്‍ നേട്ടം രേഖപ്പെടുത്തി. സെന്‍സെക്‌സ് 288.45 പോയിന്റ് അഥവാ 0.35 ശതമാനം ഉയര്‍ന്ന് 83504.73 ലെവലിലും നിഫ്റ്റി 78.15 പോയിന്റ് അഥവാ 0.31 ശതമാനം ഉയര്‍ന്ന് 25570.45 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. എന്‍എസ്ഇയില്‍ 1,502 ഓഹരികള്‍ മുന്നേറുകയും 1,637 എണ്ണം ഇടിയുകയും 94 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു.
വിശാലമായ സൂചികകളും ഉറച്ച നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മിഡ്ക്യാപ് 100 0.47 ശതമാനവും നിഫ്റ്റി സ്മോള്‍ക്യാപ് 100 0.35 ശതമാനവും നിഫ്റ്റി നെക്സ്റ്റ് 50 0.38 ശതമാനവും ഉയര്‍ന്നു.
നിഫ്റ്റി ഐടി ശക്തമായ മുന്നേറ്റം നടത്തിയപ്പോള്‍ വാഹനം, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മെറ്റല്‍, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ & ഗ്യാസ് എന്നിവ നേരിയ തോതില്‍ ഉയര്‍ന്നു.എഫ്എംസിജി, റിയല്‍റ്റി, പിഎസ്യു ബാങ്ക്, മീഡിയ എന്നീ മേഖലകള്‍ നഷ്ടത്തിലായി.
ഐടി ഓഹരികള്‍ മികച്ച നേട്ടം കൈവരിച്ചു, ഇന്‍ഫോസിസ് (+2.55 ശതമാനം), എച്ച്സിഎല്‍ടെക് (+2.00 ശതമാനം), ടിസിഎസ് (+1.19 ശതമാനം), ടെക് മഹീന്ദ്ര (+0.71 ശതമാനം) എന്നിവയാണ് ഉയര്‍ന്നത്.ബജാജ് ഫിനാന്‍സ് (+1.63 ശതമാനം), ഏഷ്യന്‍ പെയിന്റ്‌സ് (+1.28 ശതമാനം), ടാറ്റ മോട്ടോഴ്സ് (+1.20 ശതമാനം), റിലയന്‍സ് ഇന്‍ഡസ്ട്രീസ് (+0.79 ശതമാനം) എന്നിവയാണ് മറ്റ് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച ഓഹരികള്‍.അതേസമയം, ട്രെന്റ് (7.40 ശതമാനം), എറ്റേണല്‍ (1.52 ശതമാനം), പവര്‍ ഗ്രിഡ് (1.40 ശതമാനം), അള്‍ട്രാടെക് സിമന്റ് (0.85 ശതമാനം), എം & എം (0.72 ശതമാനം) എന്നിങ്ങനെ ഇടിഞ്ഞു.
ഏഷ്യന്‍ വിപണികളില്‍ നിന്നുള്ള പോസിറ്റീവ് സൂചനകളും യുഎസ് ഗവണ്‍മെന്റ് അടച്ചുപൂട്ടലിന് പരിഹാരമുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസവുമാണ് തിങ്കളാഴ്ച ബെഞ്ച്മാര്‍ക്ക് സൂചികകളെ ഉയര്‍ത്തിയത്.





