വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോരാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികൾഇന്ത്യയുടെ പാചകവാതക ഇറക്കുമതി പകുതിയായിഇന്ത്യയുടെ ജിഡിപി നിരക്ക് കുറയുമെന്ന മുന്നറിയിപ്പുമായി ഗീത ഗോപിനാഥ്8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യ

കരുത്താര്‍ജ്ജിച്ച് ഓഹരി വിപണി, നിഫ്റ്റി 25200 ലെവലിനരികെ

മുംബൈ: നാല് ദിവസത്തെ ഇടിവിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും കരുത്താര്‍ജ്ജിച്ചു. സെന്‍സെക്‌സ് 317.45 പോയിന്റ് അഥവാ 0.39 ശതമാനം ഉയര്‍ന്ന് 82570.91 ലെവലിലും നിഫ്റ്റി 113.50 പോയിന്റ് അഥവാ 0.45 ശതമാനം ഉയര്‍ന്ന് 25195.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.2475 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1422 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

148 ഓഹരിവിലകളില്‍ മാറ്റമില്ല.മേഖലാസൂചികകളെല്ലാം നേട്ടമുണ്ടാക്കിയപ്പോള്‍ ഫാര്‍മ, വാഹനം, പൊതുമേഖല ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, റിയാലിറ്റി എന്നിവ 0.5-1 ശതമാനമാണുയര്‍ന്നത്.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 1 ശതമാനം ഉയര്‍ന്നു. ഹീറോ മോട്ടോകോര്‍പ്, സണ്‍ഫാര്‍മ, ബജാജ് ഓട്ടോ, അപ്പോളോ ഹോസ്പിറ്റല്‍സ്, ശ്രീരാം ഫിനാന്‍സ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍. അതേസമയം എച്ച്‌സിഎല്‍ ടെക്, എച്ച്ഡിഎഫ്‌സി ലൈഫ്, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, എറ്റേര്‍ണല്‍, ടാറ്റ സ്റ്റീല്‍ എന്നിവ ഇടിവ് നേരിട്ടു.

X
Top