
മുംബൈ: തുടക്കത്തിലെ നേട്ടം നിലനിര്‍ത്താന്‍ ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കായില്ല. 52 ആഴ്ച ഉയരം കുറിച്ച ശേഷം സെന്‍സെക്സ് 130.6 പോയിന്റ് അഥവാ 0.15 ശതമാനവും നിഫ്റ്റി 22.80 പോയിന്റ് അഥവാ 0.09 ശതമാനവും മാത്രം ഉയര്‍ന്നു. യഥാക്രമം 84556.40 ലെവലിലും 25891.40 ലെവലിലുമാണ് സൂചികകള്‍ ക്ലോസ് ചെയതത്
ഒരു ഘട്ടത്തില്‍ സെന്‍സെക്സ് 863.72 പോയിന്റ് അഥവാ 1.02 ശതമാനം ഉയര്‍ന്ന് 85290.06 ലെവലിലെത്തിയിരുന്നു. ലാഭമെടുപ്പും എണ്ണവില ഉയര്‍ന്നതും മറ്റ് ആഗോള അനിശ്ചിതത്വങ്ങളുമാണ് വിപണിയെ ദുര്‍ബലമാക്കിയത്. ചാഞ്ചാട്ടമളക്കുന്ന ഇന്ത്യ വിഐഎക്സ് സൂചിക 3.3 ശതമാനമുയര്‍ന്ന് 11.73 നിലവാരത്തിലെത്തി.
എറ്റേര്‍ണല്‍, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ഐഷര്‍ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, അള്‍ട്രാടെക്ക് സിമന്റ് എന്നിവ 3 ശതമാനം ഇടിഞ്ഞു. 25,400-25500 മേഖലയിലായിരിക്കും നിഫ്റ്റി നിര്‍ണ്ണായക പിന്തുണ തേടുകയെന്ന് മാസ്റ്റര്‍ ട്രസ്റ്റ് ഗ്രൂപ്പിലെ പുനീത് സിംഗാനിയ അറിയിക്കുന്നു.