
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി50, 0.45 ശതമാനം അഥവാ 112..40 ഉയര്‍ന്ന് 25158.55 ലെവലിലും സെന്‍സെക്‌സ് 398.45 പോയിന്റ് അഥവാ 0.49 ശതമാനം ഉയര്‍ന്ന് 82172.10 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. എച്ച്‌സിഎല്‍ ടെക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, എസ്ബിഐ ലൈഫ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ എന്നീ ഓഹരികളാണ് മികച്ച പ്രകടനം നടത്തിയത്.
ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, മാരുതി സുസുക്കി, ടൈറ്റന്‍, ഭാരതി എന്നിവ ഇടിഞ്ഞു. മേഖലകളില്‍ ഫാര്‍മ, ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി, ലോഹം, പൊതുമമേഖല ബാങ്ക്, ഐടി എന്നിവ 0.5-1 ശതമാനം ഉയര്‍ന്നപ്പോള്‍ ബിഎസ്ഇ മിഡക്യാപ് 0.6 ശതമാനം കൂട്ടിച്ചേര്‍ക്കുകയും സ്‌മോള്‍ക്യാപ് മാറ്റമില്ലാതെ തുടരുകുയും ചെയ്തു.
ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 88.79 നിരക്കിലാണ് ക്ലോസ് ചെയ്തത്. ഇത് ബുധനാഴ്ചത്തെ ക്ലോസിംഗിന് സമാനമാണ്.