അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

നിഫ്റ്റി 25700 നരികെ, 336 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്സ്

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിലായി. സെന്‍സെക്സ് 335.97 പോയിന്റ് അഥവാ 0.40 ശതമാനം ഉയര്‍ന്ന് 83871.32 ലെവലിലും നിഫ്റ്റി 120.6 പോയിന്റ് അഥവാ 0.47 ശതമാനം ഉയര്‍ന്ന് 25694.95 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 1777 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2047 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 137 ഓഹരി വിലകളില്‍ മാറ്റമില്ല.

ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ഭാരത് ഇലക്ട്രോണിക്സ്, ബജാജ് ഓട്ടോ, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എച്ച്സിഎല്‍ ടെക് എന്നിവയാണ് റാലിയ്ക്ക് നേതൃത്വം നല്‍കിയത്. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, ഒഎന്‍ജിസി, ടിഎംപിവി, പവര്‍ഗ്രിഡ് എന്നിവ ഇടിഞ്ഞു. മേഖലകളില്‍ പൊതുമേഖല ബാങ്ക്, ഹെല്‍ത്ത് കെയര്‍ എന്നിവ 0.3 ശതമാനം ഇടിഞ്ഞപ്പോള്‍ ടെലികോം .5 ശതമാനവും ഐടി 1 ശതമാനവും ഓയില്‍ ആന്റ് ഗ്യാസ് 0.7 ശതമാനവും വാഹനം, മെറ്റല്‍ എന്നിവ യഥാക്രമം 1 ശതമാനം 0.6 ശതമാനം എന്നിങ്ങനേയും ഉയര്‍ന്നു.

കനത്ത ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി കരുത്താര്‍ജ്ജിച്ചത്. ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സൂചികകള്‍ ഗ്യാപ് ഡൗണ്‍ ഓപ്പണിംഗ് നടത്തി.. പിന്നീട് ആഗോള സൂചികകളുടെ ചുവടുപിടിച്ച് വീണ്ടെടുക്കുകയായിരുന്നു. ഷട്ട് ഡൗണ്‍ അവസാനിപ്പിക്കാനായി യുഎസ് സെനറ്റ്, ബില്‍ പാസ്സാക്കിയത് ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു.

രണ്ടാംപാദ വരുമാന സീസണ്‍ അവസാനിക്കാനിരിക്കെ കോര്‍പറേറ്റ് വരുമാനം മെച്ചപ്പെട്ടിട്ടുണ്ടെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു. ജിഎസ്ടി പരിഷ്‌ക്കരണവും മറ്റ് ഉത്തേജനങ്ങളും കാരണം മൂന്നാംപാദ വരുമാനം മികച്ച തോതിലാകും. അതുകൊണ്ടുതന്നെ വിപണിയില്‍ പ്രതീക്ഷ പുലര്‍ത്തുകയാണ് അവര്‍.

X
Top