
മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി സൂചികകള്‍ ബുധനാഴ്ച മികച്ച നേട്ടം കൈവരിച്ചു. സെന്‍സെക്സ് 368.97 പോയിന്റ് അഥവാ 0.44 ശതമാനം ഉയര്‍ന്ന് 84997.13 ലെവലിലും നിഫ്റ്റി 117.70 പോയിന്റ് അഥവാ 0.45 ശതമാനം ഉയര്‍ന്ന് 26053.90 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 2404 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1576 ഓഹരികള്‍ തിരിച്ചടി നേരിട്ടു.
158 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്, പവര്‍ ഗ്രിഡ്, എന്‍ടിപിസി, അദാനി പോര്‍ട്ട്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവയാണ് റാലിയ്ക്ക് നേതൃത്വം നല്‍കിയത്. ഡോ.റെഡ്ഡീസ് ലാബ്സ്, ഭാരത് ഇലക്ട്രോണിക്സ്, എറ്റേര്‍ണല്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, കോള്‍ ഇന്ത്യ എന്നിവ ഇടിഞ്ഞു.മേഖലകളില്‍ വാഹനം 0.7 ശതമാനം ഇടിഞ്ഞപ്പോള്‍ മീഡിയ, ലോഹം, ഓയില്‍ ആന്റ് ഗ്യാസ് എന്നിവ 1-2 ശതമാനം ഉയര്‍ന്നു.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.7 ശതമാനവും 0.5 ശതമാനണുയര്‍ന്നത്. ഏഷ്യന്‍ വിപണികളില്‍ നിന്നുള്ള പോസിറ്റീവ് സൂചനകളും ആഗോള വ്യാപാരത്തിലെ ചലനാത്മകതയുമാണ് വിപണിയെ ഉയര്‍ത്തിയത്. ഇന്ത്യ-യുഎസ് ചര്‍ച്ചകളിലെ പുരോഗതി ശുഭാപ്തി വിശ്വാസം ഇരട്ടിപ്പിച്ചു.
ഫെഡ് റിസര്‍വിന്റെ നിരക്ക് സംബന്ധിച്ച തീരുമാനം വരും ദിവസങ്ങളില്‍ വിപണിയുടെ ഗതി നിര്‍ണ്ണയിക്കും.






