
മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി സൂചികകള്‍ ബുധനാഴ്ച മികച്ച തോതില്‍ ഉയര്‍ന്നു.സെന്‍സെക്‌സ് 595.19 പോയിന്റ് അഥവാ 0.71 ശതമാനം ഉയര്‍ന്ന് 84466.51 ലെവലിലും നിഫ്റ്റി 180.85 പോയിന്റ് അഥവാ 0.70 ശതമാനം ഉയര്‍ന്ന് 25875.80 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 2381 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1655 ഓഹരികള്‍ തിരിച്ചടി നേരിട്ടു.144 ഓഹരി വിലകളില്‍ മാറ്റമില്ല.
ഏഷ്യന്‍ പെയിന്റ്‌സ്, അദാനി എന്റര്‍പ്രൈസസ്, ടെക്ക് മഹീന്ദ്ര, ടിസിഎസ്,എച്ച്ഡിഎഫ്‌സി ലൈഫ് എന്നിവയാണ് റാലിയ്ക്ക് നേതൃത്വം നല്‍കിയത്. ടാറ്റ സ്റ്റീല്‍,ടിഎംപിവി, ഭാരത് ഇലക്ട്രോണിക്‌സ്, ശ്രീരാം ഫിനാന്‍സ്, ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്നിവ ഇടിഞ്ഞു.
മേഖലകളില്‍ റിയാലിറ്റിയൊഴികെയുള്ള ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ മീഡിയ, വാഹനം, ടെലികോം,ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ 1-2 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.4 ശതമാനവും 0.7 ശതമാനവുമാണുയര്‍ന്നത്.
നിഫ്റ്റി 21 ദിന ഇഎംഎയ്ക്ക് മുകളിലായതിനാല്‍ അപ്‌ട്രെന്റ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ഹ്രസ്വകാലത്തില്‍ പ്രവണത പോസിറ്റീവാകും. സൂചിക 26,000 ഭേദിക്കുമെന്നും 25700 ലെവലിലായിരിക്കും പിന്തുണയെന്നും വിദഗ്ധര്‍ നിരീക്ഷിച്ചു.






