
മുംബൈ: ആഗോളതലത്തിലെ സമ്മിശ്ര സൂചനകള്‍ക്കിടയില്‍ ഇന്ത്യന്‍ സൂചികകള്‍ക്ക് നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 46.25 പോയിന്റ് അഥവാ 0.06 ശതമാനം താഴ്ന്ന് 82524.66 ലെവലിലും നിഫ്റ്റി 24.60 പോയിന്റ് അഥവാ 0.10 ശതമാനം താഴ്ന്ന് 25171.20 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.
1271 ഓഹരികള്‍ മുന്നേറിയപ്പോള്‍ 818 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 171 ഓഹരി വിലകളില്‍ മാറ്റമില്ല. എസ്ബിഐ ലൈഫ്, ടെന്റ്, ടെക്ക് മഹീന്ദ്ര,ഹീറോ മോട്ടോകോര്‍പ്, ടാറ്റ കണ്‍സ്യൂമര്‍ എന്നിവയാണ് നേട്ടത്തില്‍. അതേസമയം ശ്രീരാം ഫിനാന്‍സ്, സിപ്ല, ഹിന്‍ഡാല്‍കോ, റിലയന്‍സ്, ടിസിഎസ് എന്നിവ ഇടിഞ്ഞു.
മേഖലാടിസ്ഥാനത്തില്‍ മീഡിയ, പൊതുമേഖല ബാങ്ക്, കാപിറ്റല്‍ മാര്‍ക്കറ്റ്, റിയാലിറ്റി എന്നിവ ഉയര്‍ന്നപ്പോള്‍ പ്രൈവറ്റ് ബാങ്ക്, ഫാര്‍മ, എഫ്എംസിജി എന്നിവ നഷ്ടത്തിലാണ്. മിഡ്ക്യാപ്പ്,സ്‌മോള്‍ക്യാപ്പുകള്‍ സമ്മിശ്ര പ്രകടനം നടത്തുന്നു.