അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇടിഞ്ഞു

മുംബൈ: ഇന്ത്യന്‍ ഓഹരി സൂചികകള്‍ നവംബര്‍ 6 ന് ഇടിഞ്ഞു. സെന്‍സെക്‌സ് 148.14 പോയിന്റ് അഥവാ 0.18 ശതമാനം ഇടിഞ്ഞ് 83,311.01 ലും, നിഫ്റ്റി 87.95 പോയിന്റ് അഥവാ 0.34 ശതമാനം ഇടിഞ്ഞ് 25,509.70 ലുമാണ് ക്‌ളോസ് ചെയ്തത്. ഏകദേശം 1174 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2855 ഓഹരികള്‍ ഇടിഞ്ഞു.30 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.

മേഖലകളില്‍, മെറ്റല്‍, പവര്‍, റിയാലിറ്റി, മീഡിയ എന്നിവ 1.5-2.5% ഇടിഞ്ഞപ്പോള്‍ എഫ്എംസിജി, ഓട്ടോ, ഐടി എന്നിവ നേരിയ നേട്ടം കൈവരിച്ചു.ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.2%, സ്‌മോള്‍ക്യാപ് സൂചിക 1.5% എന്നിങ്ങനെയാണ് പൊഴിച്ചത്.

ഏഷ്യന്‍ പെയിന്റ്‌സ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, എം & എം, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അള്‍ട്രാടെക് സിമന്റ് എന്നിവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ ഉള്‍പ്പെടുന്നു. ഹിന്‍ഡാല്‍കോ, ഗ്രാസിം ഇന്‍ഡസ്ട്രീസ്, അദാനി എന്റര്‍പ്രൈസസ്, പവര്‍ ഗ്രിഡ് കോര്‍പ്പ്, എറ്റേണല്‍ എന്നിവ നഷ്ടത്തിലായി.

എഫ്ഐഐ പിന്‍വലിക്കല്‍ എംഎസ്സിഐ ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഡക്സില്‍ നാല് ഇന്ത്യന്‍ കമ്പനികളെ ഉള്‍പ്പെടുത്തിയതിന്റെ ആനുകൂല്യം ഇല്ലാതാക്കിയെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

X
Top