റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച നഷ്ടത്തിലായി. സെന്‍സെക്‌സ് 297.07 പോയിന്റ് അഥവാ 0.36 ശതമാനം ഇടിഞ്ഞ് 82029.98 ലെവലിലും നിഫ്റ്റി 81.85 പോയിന്റ് അഥവാ 0.32 ശതമാനം ഇടിഞ്ഞ് 25145.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1140 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2692 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

97 ഓഹരി വിലകളില്‍ മാറ്റമില്ല. ഡോ. റെഡ്ഡീസ്, ബജാജ് ഫിനാന്‍സ്, ഭാരത് ഇലക്ട്രോണിക്‌സ്, ടിസിഎസ്,ട്രെന്റ് എന്നീ ഓഹരികളാണ് കനത്ത പ്രഹരം ഏറ്റുവാങ്ങിയത്. മാക്‌സ് ഹെല്‍ത്ത് കെയര്‍, അപ്പോളോ ഹോസ്പിറ്റല്‍സ്, ടെക്ക് മഹീന്ദ്ര, വിപ്രോ, ഐസിഐസിഐ ബാങ്ക് എന്നിവ നേട്ടത്തിലായി.

മേഖലകളെല്ലാം ഇടിഞ്ഞപ്പോള്‍ ഫാര്‍മ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ലോഹം, മീഡിയ, പൊതുമേഖല ബാങ്ക് എന്നിവ 1-1.5 ശതമാനം നഷ്ടപ്പെടുത്തി. ബിഎസ്ഇ മിഡ്ക്യാപ് 0.8 ശതമാനവും സ്‌മോള്‍ക്യാപ് 1 ശതമാനവുമാണിടിഞ്ഞത്. 

X
Top