
മുംബൈ: ഇന്ത്യന്‍ ഓഹരി സൂചികകള്‍ വെള്ളിയാഴ്ച ദുര്‍ബലമായി. സെന്‍സെക്‌സ് 344.52 പോയിന്റ് അഥവാ 0.41 ശതമാനം ഇടിഞ്ഞ് 84211.88 ലെവലിലും നിഫ്റ്റി 96.25 പോയിന്റ് അഥവാ 0.37 ശതമാനം ഇടിഞ്ഞ് 27795.15 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 1785 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2205 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 154 ഓഹരി വിലകളില്‍ മാറ്റമില്ല.
സിപ്ല, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, അദാനി പോര്‍ട്ട്‌സ്, മാക്‌സ് ഹെല്‍ത്ത്‌കെയര്‍, അള്‍ട്രാടെക്ക് സിമന്റ് എന്നിവയാണ് കനത്ത ഇടിവ് നേരിട്ടത്. ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍,ഒഎന്‍ജിസി, ശ്രീരാം ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക് എന്നിവ മുന്നേറി.
മേഖലകളില്‍ ലോഹം, ടെലികോം എന്നിവ ഒരു ശതമാനം ഉയര്‍ന്നപ്പോള്‍ എഫ്എംസിജി, പൊതുമേഖല ബാങ്ക്, ഫാര്‍മ, സ്വകാര്യ ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ 0.5-1 ശതമാനം ഇടിഞ്ഞു.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപുകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ലാഭമെടുപ്പും ആഗോള അനിശ്ചിതത്വങ്ങളുമാണ് വിപണിയെ ബാധിച്ചത്. നിഫ്റ്റി നിലവില്‍ പ്രധാന സപ്പോര്‍ട്ട് ലെവലായ 25850 ന് താഴെയാണ്. അതുകൊണ്ടുതന്നെ അടുത്ത താഴ്ച സൂചികയെ 25700 ലേയ്ക്ക് നയിക്കും.
റാലി തുടരുന്ന പക്ഷം 2580-26000-26200 മേഖലകളിലായിരിക്കും പ്രതിരോധം. വരുന്ന ഒന്നു രണ്ട് ദിവസങ്ങള്‍ അസ്ഥിരമാകുമെന്നും എല്‍കെപി സെക്യൂരിറ്റിസിസിലെ രൂപക് ദേ പറഞ്ഞു.






