
മുംബൈ: ഓഗസ്റ്റ് 14 ന് പ്രതിവാര എഫ് & ഒ കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിഫ്റ്റി50 0.54 ശതമാനം നേട്ടം കൈവരിച്ചു. സൂചിക 100 ദിവസത്തെ ഇഎംഎയ്ക്ക് ((എക്‌സ്‌പൊണന്‍ഷ്യല്‍ മൂവിംഗ് ആവറേജ്) (24,589) മുകളിലാണുള്ളത്. ഇത് ഒരു പോസിറ്റീവ് സൂചനയാണ്.
അതേസമയം പ്രകടനത്തിലെ സ്ഥിരത അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധര്‍ പറഞ്ഞു. 24,589 വരും സെഷനുകളില്‍ പിന്തുണയായി പ്രവര്‍ത്തിക്കും.അതിന് മുകളിലുള്ള ട്രേഡ് സൂചകയെ 24,700 -24,800-24,850 ലെവലുകളിലേയ്ക്കുയര്‍ത്തും.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് മേഖലകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 24,557- 24,526-24,477
റെസിസ്റ്റന്‍സ്: 24,656-24,686- 24,736
ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 55,302-55,376-55,496
സപ്പോര്‍ട്ട്: 55,063- 54,989-54,870
ഇന്ത്യ വിഐഎക്‌സ്
അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് സൂചിക 0.76 ശതമാനം ഇടിഞ്ഞെങ്കിലും ഹ്രസ്വകാല മൂവിംഗ് ആവറേജിന് മുകളിലാണ്. നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുന്നുവെന്ന് വേണം മനസ്സിലാക്ക്ാന്‍.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ജിഎംആര്‍ എയര്‍പോര്‍ട്ട്
ശ്രീ സിമന്റ്
ഭാരതി എയര്‍ടെല്‍
അള്‍ട്രാടെക്ക് സിമന്റ്
ഇന്‍ഫോസിസ്
നൗക്കരി
ഫെഡറല്‍ ബാങ്ക്
പെയ്ജ് ഇന്ത്യ
പവര്‍ ഗ്രിഡ്
കൊട്ടക് ബാങ്ക്