
കൊച്ചി: റെക്കോര്‍ഡ് ക്ലോസിംഗ് നടത്തിയ സൂചികകള്‍ എക്കാലത്തേയും ഉയര്‍ന്ന ഇന്‍ട്രാ ഡേ നിരക്ക്, 18887 ലക്ഷ്യമാക്കുന്നു, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ രണ്ട് പ്രവണതകളാണ് വിപണി ഭരിക്കുന്നത്. ഒന്ന് ഐടി ഒഴികെയുള്ള ലാര്‍ജ്ക്യാപുകളുടെ മുന്നേറ്റം.
രണ്ട് മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളുടെ മികച്ച പ്രകടനം.ഈ പ്രവണത തുടരും. കഴിഞ്ഞ നാല് വ്യാപാര ദിവസങ്ങളില്‍ എഫ്‌ഐഐ (വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ) 7272 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് നടത്തിയത്.
ഇത് ബുള്‍ റാലി സംജാതമാക്കി. ‘ഇടിയുമ്പോള്‍ വാങ്ങുക’ എന്ന തന്ത്രം ഇവിടെ വിജയിക്കുന്നു. ചരിത്രപരമായ ഉയരം ആസന്നമാണ്.
അതേസമയം മണ്‍സൂണ്‍ കുറഞ്ഞത് ആശങ്ക ഉയര്‍ത്തും.






