64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐനിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾകണ്ടൽ കാടുകൾക്കൊപ്പം വളരാൻ സമ്പദ്‌വ്യവസ്ഥ; വരുമാനമൊരുക്കാൻ പുതിയ പദ്ധതിവിദ്യാഭ്യാസ ടൂറിസവുമായി മുസിരിസ്; അന്താരാഷ്ട്ര സര്‍വകലാശാലകളുമായും സാംസ്‌കാരിക സ്ഥാപനങ്ങളുമായും കൈകോർക്കും

മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ഇന്ത്യന്‍ ഓഹരി സൂചികകള്‍ തിങ്കളാഴ്ച കരുത്താര്‍ജ്ജിച്ചു. സെന്‍സെക്‌സ് 566.96 പോയിന്റ് അഥവാ 0.67 ശതമാനം ഉയര്‍ന്ന് 84778.84 ലെവലിലും നിഫ്റ്റി 170.9 പോയിന്റ് അഥവാ 0.66 ശതമാനം ഉയര്‍ന്ന് 25966.05 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 1925 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1994 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

155 ഓഹരി വിലകളില്‍ മാറ്റമില്ല. എസ്ബിഐ ലൈഫ്, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, എറ്റേര്‍ണല്‍ എന്നിവയാണ് റാലിയ്ക്ക് നേതൃത്വം നല്‍കിയത്. അതേസമയം ഭാരത്‌ ഇലക്ട്രോണിക്‌സ്, കൊട്ടക് മഹീന്ദ്ര, ഇന്‍ഫോസിസ്, അദാനി പോര്‍ട്ട്‌സ്, ബജാജ് ഫിനാന്‍സ് എന്നിവ നഷ്ടം നേരിട്ടു.

മേഖലകളില്‍ മീഡിയ, ഫാര്‍മ ഒഴികെയുള്ളവ ഉയര്‍ന്നപ്പോള്‍ പൊതുമേഖല ബാങ്ക്, ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി എന്നിവ 1-2 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപുകള്‍ യഥാക്രമം 0.72 ശതമാനവും സ്‌മോള്‍ക്യാപ് 0.5 ശതമാനവുമാണുയര്‍ന്നത്.

റാലി തുടരാനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതായി എല്‍കെപി സെക്യൂരിറ്റീസിലെ രൂപക് ദേ പറഞ്ഞു. 25700 മേഖലയ്ക്ക് താഴെ സൂചിക ദുര്‍ബലമായേക്കാം. അതേസമയം മുകളില്‍ വാങ്ങല്‍ തുടരുകയും സൂചിക 26500 ലേയ്ക്ക് ഉയരുകയും ചെയ്യും.

X
Top