ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്സ് 592.67 പോയിന്റ് അഥവാ 0.7 ശതമാനം ഇടിഞ്ഞ് 84404.46 ലെവലിലും നിഫ്റ്റി 176.05 പോയിന്റ് അഥവാ 0.68 ശതമാനം ഇടിഞ്ഞ് 25877.85 ലെവലിലുമാണ് ക്ലോസ് ചെയ്തത്.

ഡോ. റെഡ്ഡീസ്, എച്ച്ഡിഎഫ്സി ലൈഫ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍ എന്നിവ 5 ശതമാനം വരെ ഇടിഞ്ഞു. മേഖലകളില്‍ സ്വകാര്യ ബാങ്ക് 0.7 ശതമാനവും ഫാര്‍മ, ഐടി, ബാങ്ക് എന്നിവ 0.6 ശതമാനവും വാഹനം, ലോഹം, പൊതുമേഖല ബാങ്ക് എന്നിവ അരശതമാനം വീതവുമാണ്‌ തകര്‍ച്ച നേരിട്ടത്.

2025 ല്‍ ഇനി നിരക്ക് കുറവുണ്ടാകില്ലെന്ന ഫെഡ് റിസര്‍വ് പ്രഖ്യാപനം വിപണിയെ ബാധിച്ചു. ഇതോടെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അറ്റ വില്‍പ്പനക്കാരായി. സമ്മിശ്രമായ രണ്ടാം പാദ ഫലങ്ങളും ആശങ്ക പരത്തി.

നിഫ്്റ്റിയില്‍ ബുള്ളിഷ് പ്രവണതകള്‍ പ്രകടമാണെന്നും 25990 ലേയ്ക്കുള്ള ഇടിവ് വാങ്ങല്‍ താല്‍പര്യം ഉയര്‍ത്തുമെന്നും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ആനന്ദ് ജെയിംസ് പറഞ്ഞു. 25886 ലായിരിക്കും അടുത്ത പിന്തുണ.

X
Top