അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

മാറ്റമില്ലാതെ നിഫ്റ്റി, സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി സൂചികകള്‍ തിങ്കളാഴ്ച മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 39.78 പോയിന്റ് അഥവാ 0.05 ശതമാനം ഉയര്‍ന്ന് 83978.49 ലെവലിലും നിഫ്റ്റി 41.28 പോയിന്റ് അഥവാ 0.16 ശതമാനം ഉയര്‍ന്ന് 25763.35 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 2144 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1896 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

205 ഓഹരി വിലകളില്‍ മാറ്റമില്ല. ശ്രീരാം ഫിനാന്‍സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റല്‍, എസ്ബിഐ, ടാറ്റ കണ്‍സ്യൂമര്‍ എന്നീ ഓഹരികളാണ് നേട്ടത്തില്‍ മുന്നില്‍. മാരുതി സുസുക്കി, ഐടിസി,ടിസിഎസ്, ഭാരത് ഇലക്ട്രോണിക്‌സ്, എല്‍ആന്റ്ടി എന്നിവ നഷ്ടത്തിലായി.

മേഖലകളില്‍ ഫാര്‍മ, ടെലികോം, റിയാലിറ്റി, പൊതുമേഖല ബാങ്ക് എന്നിവ 1-2 ശതമാനം പോയിന്റ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപുകള്‍ 0.6 ശതമാനവും 0.7 ശതമാനവുമുയര്‍ന്നു.

X
Top