ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധിഇന്ത്യ–യുകെ വ്യാപാരക്കരാർ: ഇന്ത്യയുടെ വജ്ര, സ്വർണാഭരണ കയറ്റുമതി മിന്നിത്തിളങ്ങുംടിസിഎസ് കൂട്ടപ്പിരിച്ചുവിടൽ വാർത്ത: സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ആശങ്ക

ഒക്‌ടോബറില്‍ വിപണിയിൽ ഉണ്ടായത്‌ കോവിഡിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവ്‌

മുംബൈ: കോവിഡ്‌ കാലത്ത്‌ വിപണിയിലുണ്ടായ കനത്ത തകര്‍ച്ചയ്‌ക്കു ശേഷം ഏറ്റവും ശക്തമായ ഇടിവ്‌ നേരിടുന്ന മാസമായി ഒക്‌ടോബര്‍ മാറി. 82,000 കോടി രൂപയുടെ വില്‍പ്പനയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഈ മാസം ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ നടത്തിയത്‌.

ഐപിഒകളിലേക്കും ക്യുഐപികളിലേക്കുമുണ്ടായ പണപ്രവാഹം ദ്വിതീയ വിപണിയിലെ വില്‍പ്പന സമ്മര്‍ദത്തിന്‌ ആക്കം കൂട്ടി. ഇതിന്‌ മുമ്പ്‌ 2022 ജൂണിലാണ്‌ സെന്‍സെക്‌സ്‌ വലിയ ഇടിവ്‌ നേരിട്ടത്‌- 4.58 ശതമാനം.

എന്നാല്‍ ഒക്ടോബറില്‍ സെന്‍സെക്‌സ്‌ 5 ശതമാനത്തോളം ഇടിഞ്ഞു. 2020 ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലായിരുന്നു അടുത്ത കാലത്ത്‌ വിപണിയിലുണ്ടായ ഏറ്റവും കനത്ത തകര്‍ച്ച. ഈ മാസങ്ങളില്‍ യഥാക്രമം ആറ്‌ ശതമാനവും 23 ശതമാനവുമാണ്‌ ഇടിവുണ്ടായത്‌.

ബിഎസ്‌ഇയില്‍ ലിസ്‌റ്റ്‌ ചെയ്‌തിട്ടുള്ള എല്ലാ ഓഹരികളുടെയും മൊത്തം വിപണി മൂല്യം ഈ മാസമുണ്ടായ ഇടിവ്‌ മൂലം 29 ലക്ഷം കോടി രൂപയാണ്‌ കുറഞ്ഞത്‌.

അതേ സമയം വിപണിയില്‍ കൂടുതല്‍ ഇടിവ്‌ ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ കഴിയുമെന്നാണ്‌ കരുതുന്നത്‌.

X
Top