
മുംബൈ: ആഗോളവിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച നേരിയ തോതില്‍ ഉയര്‍ന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ അനുകൂല പ്രസ്താവനയും തുണയായി.
സെന്‍സെക്‌സ് 76.54 പോയിന്റ് അഥവാ 0.09 ശതമാനം ഉയര്‍ന്ന് 80787.30 ലെവലിലും നിഫ്റ്റി 32.15 പോയിന്റ് അഥവാ 0.13 ശതമാനം ഉയര്‍ന്ന് 24773.15 ലെവലിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ അര ശതമാനം വീതം ഉയര്‍ന്നു.
ടാറ്റ മോട്ടോഴ്‌സ്, ജെഎസ്ഡബ്ല്യു, ഐഷര്‍ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഓട്ടോ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍. ട്രെന്റ്, എസ്ബിഐ ലൈഫ്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടെക്ക് മഹീന്ദ്ര എന്നിവ കനത്ത ഇടിവ് നേരിട്ടു
മേഖലകളില്‍ വാഹനം 3 ശതമാനവും ഓയില്‍ ആന്റ് ഗ്യാസ്, പൊതുമേഖല ബാങ്ക്, ലോഹം എന്നിവ അരശതമാനം വീതവുമുയര്‍ന്നപ്പോള്‍ ഐടി അരശതമാനം ഇടിഞ്ഞു.
ഒരു ഘട്ടത്തില്‍ മികച്ച തോതില്‍ ഉയര്‍ന്ന സൂചികകള്‍ പിന്നീട് ലാഭമെടുപ്പില്‍ ദുര്‍ബലമായി.