
മുംബൈ: ആഗോള വിപണികളുടെ പിന്തുണയും മികച്ച ആഭ്യന്തര ഡാറ്റകളുമാണ് റെക്കോര്‍ഡ് ഉയരത്തിലേയ്്ക്ക് സൂചികകളെ നയിച്ചത്, മോതിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റീട്ടെയ്ല്‍ റിസര്‍ച്ച് ഹെഡ്, സിദ്ധാര്‍ത്ഥ് ഖെംക നിരീക്ഷിക്കുന്നു. പണപ്പെരുപ്പം കുറയുന്നതും ആരോഗ്യകരമായ സാമ്പത്തിക ഡാറ്റയും സ്ഥിരമായ എഫ്‌ഐഐ വാങ്ങലും മാര്‍ക്കറ്റ് സെന്റിമെന്റ്‌സിനെ ഉദ്ദീപിപ്പിച്ചു. വിപണി ഘടന പോസിറ്റീവാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനമായിരിക്കും വരും ദിവസങ്ങളില്‍ സ്വാധീനം ചെലുത്തുക. മികച്ച കരാറുകള്‍ ഒപ്പുവയ്ക്കുന്ന പക്ഷം അത് വിപണിയെ ഉയര്‍ത്തും. ഫാര്‍മ, ഹെല്‍ത്ത് കെയര്‍, ഇന്‍ഷുറന്‍സ് കമ്പനികളിലാണ് കൂടുതല്‍ പ്രതീക്ഷ.
നിഫ്റ്റിയും ആര്‍എസ്‌ഐയും ഒരു ത്രികോണ പാറ്റേണിന് സാക്ഷ്യം വഹിച്ചതായി ഇന്‍ക്രെഡ് ഇക്വിറ്റീസിലെ ഗൗരവ് ബിസ്സ പറയുന്നു. ഇത് മികവ് തുടരുമെന്നതിന്റെ സൂചനയാണ്.വരും ദിവസങ്ങളില്‍ സൂചിക 19,000 ലക്ഷ്യം വച്ചേയ്ക്കാം.






