
മുംബൈ: വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറിയ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 57.87 പോയിന്റ് അഥവാ 0.07 ശതമാനം താഴ്ന്ന് 82102.10 ലെവലിലും നിഫ്റ്റി 32.85 പോയിന്റ് അഥവാ 0.13 ശതമാനം താഴ്ന്ന് 25169.50 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ്് ഫിനാന്‍സ് എന്നിവ 3 ശതമാനം വീതമുയര്‍ന്നപ്പോള്‍ ട്രെന്റ്, അള്‍ട്രാടെക്ക് സിമന്റ് എന്നിവ കനത്ത ഇടിവ് നേരിട്ടു. ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ വിപണി വീണ്ടെടുപ്പ് നടത്തിയത്.
കൂടാതെ ബാങ്ക്, വാഹന ഓഹരികളിലെ മുന്നേറ്റവും തുണച്ചു. മാരുതി സുസുക്കി, ഐഷര്‍ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്പ്, ബജാജ് ഫിനാന്‍സ് എന്നിവയുടെ പിന്‍ബലത്തില്‍ നിഫ്റ്റി ഓട്ടോ 1.5 ശതമാനവും എസ്ബിഐ, ആക്സിസ് ബാങ്ക്, കൊടക് മഹീന്ദ്ര,കാനറ ബാങ്ക്, എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയുടെ പിന്‍ബലത്തില്‍ ബാങ്ക് നിഫ്റ്റി 0.41 ശതമാനവും ഉയര്‍ന്നു.