
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ നാലാംദിനവും ഇടിഞ്ഞു. സെന്‍സെക്‌സ് 386.47 പോയിന്റ് അഥവാ 0.47 ശതമാനം താഴ്ന്ന് 81715.63 ലെവലിലും നിഫ്റ്റി50 1122.60 പോയിന്റ് അഥവാ 0.45 ശതമാനം താഴ്ന്ന് 25056.90 ലെവലിലുമാണ് ക്ലോസ് ചെയ്തത്.
യുഎസ് കുടിയേറ്റ നയത്തിലെ മാറ്റങ്ങളും അത് ഇന്ത്യന്‍ ഐടി വ്യവസായത്തിലുണ്ടാക്കുന്ന ആഘാതവും നിക്ഷേപകരെ ജാഗരൂകരാക്കി. സെന്‍സെക്‌സില്‍ ടാറ്റ മോട്ടോഴ്‌സ്, ഭാരത് ഇലക്ട്രോണിക്‌സ്,അള്‍ട്രാടെക്ക് സിമന്റ്, ടെക്ക് മഹീന്ദ്ര, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക് എന്നിവ 1 മുതല്‍ 2.7 ശതമാനം വരെ ഇടിഞ്ഞു.
മേഖലകളില്‍ ഐടി, സാമ്പത്തികം, വാഹനം എന്നിവ 0.5-1.2 ശതമാനം വരെ ഇടിഞ്ഞു. മിഡ്ക്യാപ് ഓഹരികള്‍ ഒരു ശതമാനവും സ്‌മോള്‍ക്യാപുകള്‍ 0.7 ശതമാനവുമാണ് പൊഴിച്ചത്. നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തുകയാണെന്ന് ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിച്ചു.
എച്ച് വണ്‍ബി വിസാഫീസ് വര്‍ദ്ധന ഐടി ഓഹരികളെ പരീക്ഷിക്കുന്നു. കൂടാതെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും വ്യാപാര അനിശ്ചിതത്വവും.അതേസമയം ഇന്ത്യന്‍ വിപണിയുടെ ദീര്‍ഘകാല സാധ്യതകള്‍ ശക്തമാണ്. അദ്ദേഹം അഭിപ്രായപ്പെട്ടു.