2047 ഓടെ എട്ട് സംസ്ഥാനങ്ങൾ ഒരു ട്രില്യൺ ഡോളർ ജിഡിപിലേക്ക് ഉയരുമെന്ന് ഇന്ത്യാ റേറ്റിങ്സ്വ്യോമയാന മേഖലയിൽ പ്രതിസന്ധി: വിമാന യാത്രാ നിരക്കുകൾ കുതിക്കുന്നുസ്വർണവില ചരിത്രത്തിലാദ്യമായി 53,000 കടന്നുകേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 7000 കോടി കേന്ദ്രം കുറച്ചുഇന്ത്യയിലെ കുടുംബങ്ങൾ കടക്കെണിയിലെന്ന് പഠന റിപ്പോർട്ട്

വിപണി മികച്ച നേട്ടത്തില്‍, നിഫ്റ്റി 17300 ഭേദിച്ചു

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ വെള്ളിയാഴ്ച മികച്ച മുന്നേറ്റം പ്രകടമായി. സെന്‍സെക്‌സ് 1031.43 പോയിന്റ് അഥവാ 1.78 ശതമാനം ഉയര്‍ന്ന് 58991.52 ലെവലിലും നിഫ്റ്റി 279.10 പോയിന്റ് അഥവാ 1.63 ശതമാനം ഉയര്‍ന്ന് 17359.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 2322 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1145 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

108 ഓഹരിവിലകളില്‍ മാറ്റമില്ല. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നെസ്ലെ ഇന്ത്യ, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് എന്നിവയാണ് മികച്ച നേട്ടം കൊയ്തവ. അപ്പോളോ ഹോസ്പിറ്റല്‍സ്, അദാനി പോര്‍ട്സ്, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ് എന്നിവ നഷ്ടം നേരിട്ടു.

എല്ലാ മേഖലാ സൂചികകളും ഉയര്‍ന്നപ്പോള്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സൂചിക 2.5 ശതമാനവും ഓട്ടോ, ബാങ്ക്, എഫ്എംസിജി, ക്യാപിറ്റല്‍ ഗുഡ്സ്, റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ ഒരു ശതമാനം വീതം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതം കരുത്താര്‍ജ്ജിച്ചു.

ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ സൂചികകള്‍ മുന്നേറിയത്, കോടക് സെക്യൂരിറ്റീസ് റിസര്‍ച്ച് തലവന്‍ ശ്രീകാന്ത് ചൗഹാന്‍ നിരീക്ഷിക്കുന്നു.
പണപ്പെരുപ്പ സംഖ്യകളിലും അനുബന്ധ സെന്‍ട്രല്‍ ബാങ്ക് നടപടികളിലും വിപണികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ആര്‍ബിഐ പോളിസി മീറ്റിംഗായിരിക്കും ഇതില്‍ നിര്‍ണ്ണായകം.

X
Top