കടമെടുപ്പ് പരിധി: കേന്ദ്രത്തിനും കേരളത്തിനുമിടയിൽ മഞ്ഞുരുകുന്നുഭാരത് ഉല്‍പന്നങ്ങളുടെ വില്പന വിപുലമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞെന്ന് നീതി ആയോഗ് സിഇഒ ബിവിആ‍‍ർ സുബ്രഹ്മണ്യംഐടി മേഖലയിൽ റിക്രൂട്ട്‌മെന്റ് മാന്ദ്യംസെമികണ്ടക്ടർ ചിപ്പ് നിർമ്മാണത്തിൽ വൻശക്തിയാകാൻ ഇന്ത്യ

വിപണി നേട്ടത്തില്‍, നിഫ്റ്റി 17000 ഭേദിച്ചു

മുംബൈ: വിപണി ബുധനാഴ്ച നേട്ടത്തിലായി. സെന്‍സെക്‌സ് 346.37 പോയിന്റ് അഥവാ 0.60 ശതമാനം ഉയര്‍ന്ന് 57960.09 ലെവലിലും നിഫ്റ്റി 129 പോയിന്റ് അഥവാ 0.76 ശതമാനം ഉയര്‍ന്ന് 17080.70 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 2139 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1288 എണ്ണം തിരിച്ചടി നേരിട്ടു.

110 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവയാണ് മികച്ച നേട്ടം കുറിച്ച ഓഹരികള്‍. യുപിഎല്‍, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവ നഷ്ടം നേരിട്ടു.

മേഖലകളില്‍ ഓട്ടോ, എഫ്എംസിജി, പിഎസ്യു ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്‌സ്, റിയല്‍റ്റി, മെറ്റല്‍ സൂചികകള്‍ 1-3 ശതമാനമാണ് ഉയര്‍ന്നത്. അന്താരാഷ്ട്ര വിപണിയിലെ തുടര്‍ച്ചയായ അസ്ഥിരത ആഭ്യന്തര വിപണിയിലും അനുരണനങ്ങളുയര്‍ത്തുന്നു,
ജിയോജിത് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിച്ചു. അവസാനമായി, യുഎസ് യൂറോപ്യന്‍ വിപണികളുടെ ഉയര്‍ച്ച, ബുധനാഴ്ച ആഭ്യന്തര വിപണിയെ പിന്തുണയ്ക്കുന്നു.

ബാങ്കിംഗ് സംവിധാനം പ്രക്ഷുബ്ധതയില്‍ നിന്ന് പൂര്‍ണമായി കരകയറുന്നതിലൂടേയും ഫെഡ് റിസര്‍വ് നിരക്ക് വര്‍ദ്ധനവ് നിര്‍ത്തുന്നതിലൂടെയും മാത്രമേ ബുള്ളിഷ് പ്രവണത നിലനിര്‍ത്താനാകൂ.

X
Top