തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

നിഫ്റ്റി 24500 ന് താഴെ, 369 പോയിന്റിടിഞ്ഞ് സെന്‍സെക്‌സ്

മുംബൈ: തുടക്കത്തിലെ നേട്ടങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിഞ്ഞു. സെന്‍സെക്‌സ് 368.49 പോയിന്റ് അഥവാ 0.46 ശതമാനം ഇടിഞ്ഞ് 80235.59 ലെവലിലും നിഫ്റ്റി 97.65 പോയിന്റ് അഥവാ 0.40 ശതമാനം ഇടിഞ്ഞ് 24487 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

1994 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1889 ഓഹരികള്‍ ഇടിഞ്ഞു. 157 ഓഹരി വിലകളില്‍ മാറ്റമില്ല. മാരുതി സുസുക്കി, ഹീറോ മോട്ടോകോര്‍പ്പ്, ടെക്ക് മഹീന്ദ്ര, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എന്‍ടിപിസി എന്നിവയാണ് മുന്നേറിയ ഓഹരികള്‍.

അതേസമയം ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ട്രെന്റ്, എച്ച്ഡിഎഫ്‌സി ബാങ്ക്, നെസ്ലെ എന്നിവ ഇടിഞ്ഞു.

മേഖലകളില്‍ വാഹനം, ഫാര്മ, ലോഹം, ഓയില്‍ ആന്റ് ഗ്യാസ് ഐടി, മീഡിയ എന്നിവ 0.3-0.7 ശതമാനമുയര്‍ന്നപ്പോള്‍ റിയാലിറ്റി, എഫ്എംസിജി, ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ അരശതമാനം ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ് 0.2 ശതമാനമാണ് പൊഴിച്ചത്. സ്‌മോള്ക്യാപ് സൂചിക മാറ്റമില്ലാതെ തുടര്‍ന്നു.

X
Top