
മുംബൈ: ഉയര്‍ച്ച, താഴ്ചകള്‍ നിലനിന്ന സെഷനില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 32.40 പോയിന്റ് അഥവാ 0.13 ശതമാനം ഉയര്‍ന്ന് 25005.50 ലെവലിലും സെന്‍സെക്‌സ് 123.58 പോയിന്റ് അഥവാ 0.15 ശതമാനം ഉയര്‍ന്ന് 81548.73 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. അദാനി എന്റര്‍പ്രൈസസ്, ശ്രീരാം ഫിനാന്‍സ്, എന്‍ടിപിസി, ആക്‌സിസ് ബാങ്ക്, പവര്‍ഗ്രിഡ് എന്നിവയാണ് ഉയര്‍ന്ന തോതില്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍.
ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, എസ്ബിഐ ലൈഫ്, വിപ്രോ, ടൈറ്റന്‍ എന്നിവ കനത്ത ഇടിവ് നേരിട്ടു. മേഖലകളില്‍ പൊതുമേഖല ബാങ്ക്, ഊര്‍ജ്ജം, ഫാര്‍മ, ഓയില്‍ ആന്റ് ഗ്യാസ്, മീഡിയ എന്നിവ 0.5-1 ശതമാനമുയര്‍ന്നപ്പോള്‍ ഐടി അരശതമാനവും വാഹനം 0.3 ശതമാനവും ഇടിഞ്ഞു.
കാര്‍ലൈല്‍ സെറ്റില്‍മെന്റിലൂടെ 89.5 മില്യണ്‍ ഡോളര്‍ ലിക്വിഡിറ്റി ബൂസ്റ്റ് നേടിയതിനാല്‍ സ്പൈസ് ജെറ്റ് ഓഹരികള്‍ രണ്ട് ശതമാനം നേട്ടമുണ്ടാക്കി.
113 കോടി രൂപയുടെ ഓര്‍ഡര്‍ വിജയത്തില്‍ ജൂപ്പിറ്റര്‍ വാഗണ്‍സിന്റെ ഓഹരികള്‍ 4 ശതമാനവും എസ്ബിഐയില്‍ നിന്ന് 3,892 കോടി രൂപയുടെ ധനസഹായം നേടിയതിനാല്‍ എസിഎംഇ സോളാര്‍ ഓഹരികള്‍ 3 ശതമാനവുമുയര്‍ന്നു. ഗുജറാത്ത് രഞ്ജിത്നഗര്‍ പ്ലാന്റിലെ വാതക ചോര്‍ച്ചയെത്തുടര്‍ന്ന് ഫ്‌ലൂറോകെമിക്കല്‍സിന്റെ ഓഹരികള്‍ 3% ഇടിഞ്ഞു.