
മുംബൈ: ലാഭമെടുപ്പും മരുന്നുകള്‍ക്ക് മേല്‍ യുഎസ് തീരുവ ചുമത്തിയതും കാരണം ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ ആറാം സെഷനിലും ഇടിഞ്ഞു. സെന്‍സെക്‌സ് 733.2 പോയിന്റ് അഥവാ 0.90 ശതമാനം ഇടിഞ്ഞ് 80426.46 ലെവലിലും നിഫ്റ്റി 236.15 പോയിന്റ് അഥവാ 0.95 ശതമാനം ഇടിഞ്ഞ് 24654.70 ലെവലിലുമാണ് ക്ലോസ് ചെയ്തത്.
2828 ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ 912 ഓഹരികള്‍ മുന്നേറി. 106 ഓഹരി വിലകളില്‍ മാറ്റമില്ല. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എറ്റേര്‍ണല്‍, ടാറ്റ സ്റ്റീല്‍ എന്നിവയാണ് കനത്ത നഷ്ടം നേരിട്ടത്. അതേസമയം എല്‍ആന്റ്ടി, ടാറ്റ മോട്ടോഴ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, റിലയന്‍സ്, ഐടിസി എന്നിവ ഉയര്‍ന്നു.
മേഖലകളെല്ലാം ഇടിവ് നേരിട്ടപ്പോള്‍ ബാങ്ക്, മൂലധന ഉപകരണം, കണ്‍സ്യമര്‍ ഡ്യൂറബിള്‍സ്, ലോഹം, ഐടി, ടെലികോം, ഫാര്‍മ, പൊതുമേഖല ബാങ്ക്, എന്നിവ 1-2 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 2 ശതമാനം വീതമാണ് പൊഴിച്ചത്.