ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

നേട്ടം നിലനിര്‍ത്തി ഓഹരി വിപണി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ നാലാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 136.63 പോയിന്റ് അഥവാ 0.17 ശതമാനം ഉയര്‍ന്ന് 81926.75 ലെവലിലും നിഫ്റ്റി 30.65 പോയിന്റ് അഥവാ 0.12 ശതമാനം ഉയര്‍ന്ന് 25108.30 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 1780 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2204 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 142 ഓഹരി വിലകളില്‍ മാറ്റമില്ല.

ജിയോ ഫിനാന്‍ഷ്യല്‍, ഭാരതി എയര്‍ടെല്‍, എറ്റേര്‍ണല്‍,ഐഷര്‍ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ എന്നിവയാണ് റാലിയ്ക്ക് നേതൃത്വം നല്‍കിയത്. ട്രെന്റ്, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ ഇടിഞ്ഞു.

മേഖലകളില്‍ ഊര്‍ജ്ജം, ഓയില്‍ ആന്റ് ഗ്യാസ്, ഫാര്‍മ ടെലികോം കണ്‍സ്യമര്‍ ഡ്യൂറബിള്‍സ് എന്നിവ 0.3-2 ശതമാനം ഉയര്‍ന്നപ്പോള്‍ ബിഎസ്ഇ സ്‌മോള്‍ക്യാപ് നേരിയ തോതില്‍ ഇടിവ് നേരിടുകയും മിഡ്ക്യാപ് 0.4 ശതമാനമുയരുകയും ചെയ്തു.

ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 88.78 നിരക്കില്‍ മാറ്റമില്ലാതെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 25200-25250 ലെവലില്‍ വില്‍പന സമ്മര്‍ദ്ദം നേരിട്ടതായി എല്‍കെപി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ അനലിസ്റ്റ്, വട്‌സാല്‍ ബുവ നിരീക്ഷിക്കുന്നു. വരും സെഷുകളില്‍ ബുള്ളുകളുടെ സ്വാധീനം കുറയാനും കണ്‍സോളിഡേഷനും സാധ്യതയുണ്ട്.

24900 ന് മുകളില്‍ നിഫ്റ്റി തുടരുന്നത് ശുഭസൂചനയാണ്.

X
Top