അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

മൂന്നാം ദിവസവും നേട്ടം നിലനിര്‍ത്തി ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 320.25 പോയിന്റ് അഥവാ 0.39 ശതമാനം ഉയര്‍ന്ന് 83013.96 ലെവലിലും നിഫ്റ്റി 93.35 പോയിന്റ് അഥവാ 0.37 ശതമാനം ഉയര്‍ന്ന് 25423.60 ലെവലിലുമാണ് ക്ലോസ് ചെയ്തത്.

2019 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1962 ഓഹരികളാണ് തിരിച്ചടി നേരിട്ടത്. 159 ഓഹരി വിലകളില്‍ മാറ്റമില്ല. എച്ച്ഡിഎഫ്‌സി ലൈഫ്, ഇന്‍ഫോസിസ്, എറ്റേര്‍ണല്‍,സിപ്ല, സണ്‍ ഫാര്‍മ ഓഹരികളാണ് റാലിയ്ക്ക് നേതൃത്വം നല്‍കിയത്. കോള്‍ ഇന്ത്യ, ബജാജ് ഫിനാന്‍സ്,ട്രെന്റ്, ടാറ്റ മോട്ടോഴ്‌സ്,അള്‍ട്രാടെക്ക് സിമന്റ് എന്നിവ ഇടിഞ്ഞു.

മേഖലകളില്‍ ഐടി 0.8 ശതമാനവും ഫാര്‍മ 1.5 ശതമാനവും ലോഹം 0.3 ശതമാനവും സ്വകാര്യ ബാങ്ക് 0.4 ശതമാനവും മൂലധന ഉപകരണങ്ങള്‍ 0.3 ശതമാനവുമുയര്‍ന്നു.

ബിഎസ്ഇ മിഡ്ക്യാപ്് 0.3 ശതമാനമാണുയര്‍ന്നത്. സ്‌മോള്‍ക്യാപ് മാറ്റമില്ലാതെ തുടര്‍ന്നു.

X
Top