റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

കരുത്താര്‍ജ്ജിച്ച് നിഫ്റ്റി, സെന്‍സെക്‌സ്

മുംബൈ: രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരിച്ചുകയറി. സെന്‍സെക്‌സ് 575.45 പോയിന്റ് അഥവാ 0.70 ശതമാനം ഉയര്‍ന്ന് 82605.43 ലെവലിലും നിഫ്റ്റി 178.05 പോയിന്റ് അഥവാ 0.71 ശതമാനം ഉയര്‍ന്ന് 25323.55 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

2393 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1587 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 152 ഓഹരി വിലകളില്‍ മാറ്റമില്ല. ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്, ട്രെന്റ്, നെസ്ലെ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് റാലിയ്ക്ക് നേതൃത്വം നല്‍കിയത്. ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്,ബജാജ് ഓട്ടോ,ടെക്ക് മഹീന്ദ്ര,ആക്‌സിസ് ബാങ്ക് എന്നിവ മുന്നേറി.

മേഖലകളില്‍ റിയാലിറ്റി മൂന്ന് ശതമാനം മുന്നേറിയപ്പോള്‍ ഊര്‍ജ്ജം, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, പൊതുമേഖല ബാങ്ക്, ലോഹം, ടെലികോം എന്നിവയിലെ നേട്ടം 1-2 ശതമാനം. ബിഎസ്ഇ മിഡ്ക്യാപ് 1 ശതമാനവും സ്‌മോള്‍ക്യാപ് 0.7 ശതമാനവും ഉയര്‍ന്നു. ഫെഡ് ചെയറിന്റെ ഡോവിഷ് കമന്റുകളും നിരക്ക് കുറയ്ക്കുമെന്ന സൂചനകളുമാണ് വിപണിയെ ഉയര്‍ത്തിയത്.

രൂപ കരുത്താര്‍ജ്ജിക്കുകയും യുഎസ് 10 വര്‍ഷ ബോണ്ട് യീല്‍ഡ് ഇടിയുകയും ചെയ്തു. അതുകൊണ്ടുതന്നെ  ആഭ്യന്തര ഇക്വിറ്റി വിപണി നേട്ടമുണ്ടാക്കാനുള്ള സാധ്യതയേറി.

X
Top