തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

നിഫ്റ്റി 25,000 ത്തിന് മുകളില്‍, 595 പോയിന്റ് നേടി സെന്‍സെക്സ്

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 594.95 പോയിന്റ് അഥവാ 0.73 ശതമാനം ഉയര്‍ന്ന് 82380.69 ലെവലിലും നിഫ്റ്റി 0.68 ശതമാനം അഥവാ 169.90 ഉയര്‍ന്ന് 25239.10 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

2294 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1470 ഓഹരികള്‍ ഇടിഞ്ഞു. 131 ഓഹരി വിലകളില്‍ മാറ്റമില്ല. കൊടക് മഹീന്ദ്ര ബാങ്ക്, എല്‍ആന്റ്ടി,മാരുതി സുസുക്കി, ഭാരതി എയര്‍ടെല്‍,ടാറ്റ സ്റ്റീല്‍ എന്നിവയാണ് മികച്ച തോതില്‍ ഉയര്‍ന്ന ഓഹരികള്‍. ശ്രീരാം ഫിനാന്‍സ്, ബജാജ് ഫിനാന്‍സ്, ടാറ്റ കണ്‍സ്യൂമര്‍, നെസ്ലെ, ഏഷ്യന്‍ പെയിന്റ്സ് എന്നിവ ഇടിഞ്ഞു.

മേഖലകളില്‍ എഫ്എംസിജി ഒഴികെയുളളവ നേട്ടത്തിലായി. വാഹനം, റിയാലിറ്റി, ടെലികോം എന്നിവ 1 ശതമാനം വീതമാണുയര്‍ന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനമുയര്‍ന്നു.

X
Top