നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

നേട്ടം നിലനിര്‍ത്തി ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ ഏഴാമത്തെ സെഷനിലും നേട്ടം തുടര്‍ന്നു. സെന്‍സെക്‌സ് 355.97 പോയിന്റ് അഥവാ 0.44 ശതമാനം ഉയര്‍ന്ന് 81904.70 ലെവലിലും നിഫ്റ്റി 108.50 പോയിന്റ് അഥവാ 0.43 ശതമാനം ഉയര്‍ന്ന് 25114 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

1922 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2036 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 138 ഓഹരി വിലകളില്‍ മാറ്റമില്ല. ഭാരത് ഇലക്ട്രോണിക്‌സ്, ബജാജ് ഫിനാന്‍സ്, ശ്രീരാം ഫിനാന്‍സ്, ഹിന്‍ഡാല്‍കോ, ബജാജ് ഫിന്‍സര്‍വ് എന്നിവയാണ് മികച്ച തോതിലുയര്‍ന്ന ഓഹരികള്‍. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, വിപ്രോ, ട്രെന്റ്, എറ്റേര്‍ണല്‍, ബജാജ് ഓട്ടോ എന്നിവ ഇടിഞ്ഞു.

മേഖലകളില്‍ വാഹനം,ഫാര്‍മ,ലോഹം, ടെലികോം എന്നിവ അരശതമാനം മുതല്‍ ഒരു ശതമാനം വരെ ഉയര്‍ന്നപ്പോള്‍ റിയാലിറ്റി, എഫ്എംസിജി, മീഡിയ, പൊതുമേഖല ബാങ്ക് എന്നിവ ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെയാണ് ക്ലോസ് ചെയ്തത്.

X
Top