
മുംബൈ: പുതിയതായി ലിസ്റ്റ് ചെയ്ത ജെഎസ്ഡബ്ല്യു സിമന്റ്‌സ്, ബ്രിഗേഡ് ഹോട്ടല്‍ വെഞ്ച്വേഴ്‌സ്, ക്രിസാക്ക് എന്നിവയുടെ ഓഹരികള്‍ ചൊവ്വാഴ്ച 7 ശതമാനം വരെ ഉയര്‍ന്നു.
ബ്രിഗേഡ് ഹോട്ടല്‍ വെഞ്ച്വേഴ്‌സിന്റെ ഓഹരികള്‍ ലിസ്റ്റിംഗിന് ശേഷം ഇതുവരെ 8 ശതമാനമാണ് ഉയര്‍ന്നത്. അതേസമയം ഐപിഒ വിലയേക്കാള്‍ 2 ശതമാനം മാത്രം ഉയര്‍ന്ന് 92 രൂപയിലാണ് സ്റ്റോക്കുള്ളത്. 10 ശതമാനം ഡിസ്‌ക്കൗണ്ടില്‍ 81.10 രൂപയിലായിരുന്നു ലിസ്്റ്റിംഗ്.
ക്രിസാക്ക് ഓഹരി 6 ശതമാനം ഉയര്‍ന്ന് ഇന്‍ട്രാഡേ ഉയരമായ 337 രൂപ കുറിച്ചു. ഓഹരി രണ്ട് ദിവസമായി ഉയര്‍ച്ചയിലാണ്. ലിസ്റ്റിംഗിന് ശേഷം 20 ശതമാനം ഉയര്‍ന്ന സ്‌റ്റോക്ക് ഇപ്പോള്‍ ഐപിഒ വിലയേക്കാള്‍ 37 ശതമാനം ഉയരത്തിലായി.
15 ശതമാനം പ്രീമിയത്തില്‍ 281 രൂപയിലായിരുന്നു ലിസ്റ്റിംഗ്.
ജെഎസ്ഡബ്ല്യു സിമന്റ് 5 ശതമാനം ഉയര്‍ന്ന് ഇന്‍ട്രാഡേ ഉയരമായ 1158 രൂപ രേഖപ്പെടുത്തി. ലിസ്റ്റിംഗ് വിലയേക്കാള്‍ 3 ശതമാനം ഉയര്‍ന്ന ഓഹരി ഐപിഒ വിലയേക്കാള്‍ 8 ശതമാനം ഉയരത്തിലാണ്. 153.5 രൂപയിലായിരുന്നു ലിസ്റ്റിംഗ്.
ഐപിഒ വില 147 രൂപ. 163 രൂപ ലക്ഷ്യവില നിശ്ചയിച്ച് ന്യൂട്രല്‍ റേറ്റിംഗാണ് മോതിലാല്‍ ഓസ്വാള്‍ ജെഎസ്ഡബ്ല്യു സിമന്റ് ഓഹരിയ്ക്ക് നല്‍കുന്നത്. മൂല്യനിര്‍ണ്ണയം ശരിയായ തോതിലാണെന്ന് ബ്രോക്കറേജ് പറഞ്ഞു.