ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

തൊഴിൽ വീസയിൽ കർശന നിയന്ത്രണവുമായി ന്യൂസീലൻഡ്

സിഡ്നി: കുടിയേറ്റക്കാരുടെ എണ്ണം ഉയർന്നതോടെ തൊഴിൽ വീസയിൽ കർശന നിയന്ത്രണങ്ങളുമായി ന്യൂസീലൻഡ്. അവിദഗ്ധ തൊഴിലാളികൾക്കും ഇംഗ്ലിഷ് പരിജ്ഞാനം അടക്കം ഏതാനും നൈപുണ്യങ്ങളും തൊഴിൽ പരിചയവും നിർബന്ധമാക്കി.

ഇവർക്ക് തുടർച്ചയായി ന്യൂസീലൻഡിൽ തങ്ങാവുന്നത് 3 വർഷമായി കുറച്ചു. നേരത്തെ 5 വർഷം ആയിരുന്നു.

അതേസമയം ഹൈസ്കൂൾ അധ്യാപകർ പോലെ വിദഗ്ധരുടെ ക്ഷാമുള്ള തൊഴിൽ മേഖലകളിലേക്ക് കുടിയേറ്റം പ്രതോസാഹിപ്പിക്കുമെന്നും മന്ത്രി എറിക്ക സ്റ്റാൻഫഡ് പറഞ്ഞു.

ഏകദേശം 51 ലക്ഷമാണു ന്യൂസീലൻഡ് ജനസംഖ്യ. കോവിഡിനുശേഷം കുടിയേറ്റം കാര്യമായി വർധിച്ചു.

ഒന്നേമുക്കാൽ ലക്ഷത്തോളം പേർ കഴിഞ്ഞ വർഷം കുടിയേറിയത് റെക്കോർഡ് ആയിരുന്നു.

X
Top