ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ക്രിസില്‍വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എൽപിജി സിലിണ്ടർ വില 2-ാം മാസവും കുറച്ച് എണ്ണക്കമ്പനികൾആഴക്കടലിൽ വൻ എണ്ണ പര്യവേഷണം: കേരള-കൊങ്കൺ മേഖലയിൽ കൊല്ലം ഭാഗത്ത് ഡ്രില്ലിങ്പൊതുമേഖലാ ബാങ്ക് ലയനം: മെഗാ ബാങ്കുകൾ സൃഷ്ടിക്കാൻ കേന്ദ്രം

ന്യൂസിലാന്റ് ടൂറിസ്റ്റ് വിസ അപേക്ഷകളില്‍ നിര്‍ണായക മാറ്റം

ന്യൂസിലാന്റ് ടൂറിസ്റ്റ് വിസ അപേക്ഷകളില്‍ നിര്‍ണായക മാറ്റം നടപ്പിലാക്കുന്നു. സന്ദര്‍ശക വിസ അപേക്ഷകള്‍ക്കൊപ്പം സമര്‍പ്പിച്ച എല്ലാ സഹായക രേഖകളും ഇംഗ്ലീഷിലായിരിക്കണമെന്നാണ് നിബന്ധന. അപേക്ഷാ പ്രക്രീയ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ നടപടി.

വിദേശ ഭാഷയിലുള്ള രേഖകളാണ് അപേക്ഷകന്‍ സമര്‍പ്പിക്കുന്നതെങ്കില്‍ നിര്‍ബന്ധമായും അതിന്റെ അംഗീകൃത ഇംഗ്ലീഷ് പരിഭാഷയും രേഖയായി നല്‍കേണ്ടതാണ്. നേരത്തെ വിദേശഭാഷയിലുള്ള രേഖകള്‍ക്ക് ഇംഗ്ലീഷ് വിവര്‍ത്തനം നല്‍കേണ്ട ആവശ്യകത ഇല്ലായിരുന്നു.

എന്നാല്‍ വിസ നടപടികള്‍ എളുപ്പത്തിലാക്കുന്നതിന് ഇംഗ്ലീഷ് പരിഭാഷ സഹായകമാകും.
ബാങ്ക് സ്റ്റേറ്റ്മെന്റുകളും പേ റെക്കോര്‍ഡുകളും പോലുള്ള ഫണ്ടുകളുടെ തെളിവ്, റിട്ടേണ്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള ഫ്ളൈറ്റ് യാത്രാ തെളിവ്, അപേക്ഷകന്റെ മാതൃരാജ്യത്തെ തൊഴില്‍ തെളിവ്, ലീവ് ഡോക്യുമെന്റ്, ചൈനീസ് പൗരന്മാരുടെ പാസ്പോര്‍ട്ട് ഒഴികെയുള്ള തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ഇംഗ്ലീഷില്‍ നല്‍കണം.

സന്ദര്‍ശക വിസ അപേക്ഷകള്‍ക്ക് മെഡിക്കല്‍, പോലീസ് സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ ബാധകമായിരുന്നു.

ശരിയായ ഇംഗ്ലീഷ് വിവര്‍ത്തനമായിരിക്കണം അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. ആവശ്യമായ ഇംഗ്ലീഷ് പരിഭാഷകളില്ലാതെ സമര്‍പ്പിച്ച അപേക്ഷകള്‍ നിരസിക്കപ്പെടാന്‍ സാധ്യതയുണ്ട്.

ആയതിനാല്‍ പ്രോസസ്സിംഗ് കാലതാമസമോ നിരസിക്കലുകളോ ഒഴിവാക്കാന്‍ എല്ലാ രേഖകളും ശരിയായി വിവര്‍ത്തനം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.

X
Top